Chapter Title : ഞാൻ 2 [Ne-Na]
പേപ്പർ എടുത്ത് എന്റെ നേരെ നീട്ടി.
"എന്റെ ഗ്രഹനില ഞാൻ കൊണ്ട് വന്നിട്ടുണ്ട്. നിങ്ങളും ഒന്ന് നോക്കിയേക്ക്."
കുറച്ച് നേരം കൂടി ഞാനും അഭിലാഷും സംസാരിച്ച് ഇരുന്നപ്പോൾ ദേവു ഡ്രെസ്സും വാങ്ങി അവിടേക്ക് തിരിച്ച് വന്നു.
അഭിലാഷിനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് കാറിൽ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
"ഞങ്ങൾ സംസാരിച്ചതിന് കുറിച്ച് എന്താ നീ ഒന്നും ചോദിക്കാത്തത്."
അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
"നിങ്ങൾ എന്താ സംസാരിച്ചിരിക്കുക എന്ന് എനിക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളു... നിനക്ക് സംസാരിച്ചിട്ട് എന്ത് തോന്നുന്നു?"
"സംസാരിച്ചിട്ട് കുഴപ്പമൊന്നുമില്ല.. ആളെ കുറിച്ച് നിനക്ക് എന്താ അഭിപ്രായം."
"അങ്ങനെ ചോദിച്ചാൽ... എനിക്കാറില്ലടാ... ആളുകളെ മനസിലാക്കുന്ന കാര്യത്തിൽ ഞാൻ ഒരു പരാജയം ആണ്."
"നിനക്ക് ഈ ബന്ധത്തിൽ താല്പര്യം ഉണ്ടോ?"
അവൾ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.
"നിനക്ക് എന്ത് തോന്നുന്നു എന്ന് വച്ചാൽ ചെയ്തോ. എനിക്കെന്തിനും സമ്മതം ആണ്."
ഞാൻ കാർ റോഡ് സൈഡിലേക്ക് ഒതുക്കി.
"ദേവു.. നീ ആണ് കല്യാണം കഴിക്കുന്നത്.. എനിക്ക് നിന്റെ മനസാണ് അറിയേണ്ടത്."
അവൾ ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കി ഇരുന്നു പറഞ്ഞു.
"സത്യം പറഞ്ഞാൽ എനിക്ക് ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പേടിയാടാ ഇപ്പോൾ."
"എന്നായാലും ഒരു കല്യാണം വേണ്ടേ ദേവു?"
"ഡാ, ഞാൻ ഇപ്പോൾ എന്താടാ പറയുക."
"നിനക്ക് പുള്ളിക്കാരൻ കുറിച്ച് മനസ്സിൽ ഒരു അഭിപ്രായം ഉണ്ടായിരിക്കുമല്ലോ. അതെന്താണ് പറ."
അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.
"എന്നോടും മറ്റുള്ളവരോടും അഭിലാഷേട്ടൻ ഇതുവരെ മോശമായി പെരുമാറി ഞാൻ കണ്ടിട്ടില്ല. നല്ല സ്വഭാവം ആണെന്ന് തോന്നുന്നു."
"അപ്പോൾ ആളെ കുറിച്ച് നിനക്ക് നല്ല അഭിപ്രായം ആണ്. ഞാനും തിരക്കാം.. നല്ല ബന്ധം ആണെങ്കിൽ നമുക്കിത് നടത്താടി."
"നിനക്ക് നല്ലതാണെന്ന് തോന്നിയാൽ എനിക്കും കുഴപ്പം ഇല്ല."
"അപ്പോൾ നമുക്ക് ഇത് ഇന്ന് തന്നെ വീട്ടിൽ
💬 Comments
View all comments