0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 869
വന്നേ.." ഞാൻ അവൾക്കൊപ്പം എന്റെ റൂമിലേക്ക് നടന്നു. റൂമിലേക്ക് കയറിയ ഉടനെ എന്റെ ബനിയനിൽ ചുരുട്ടിപ്പിടിച്ച് കൊണ്ട് അവൾ ചോദിച്ചു. "നീ ആരോട് ചോദിച്ചട്ടാടാ കഴിഞ്ഞ വ്യാഴാഴ്ച കുടിച്ചത്." ദേവുവിന്റെ ആ ചോദ്യം കേട്ടപ്പോഴേ അവളുടെ ദേഷ്യമൊക്കെ മാറി മൂഡ് ശരിയായെന്ന് എനിക്ക് മനസിലായി. അത് എനിക്ക് പകുതിആശ്വാസം നൽകി. "ഡി.. അത്... അപ്പോഴെന്റെ മൂഡ് ശരിയല്ലാഞ്ഞപ്പോൾ.." "ഓഹോ.. മൂഡോഫ് ആകുമ്പോഴൊക്കെ അപ്പോൾ നീ കുടിക്കുമോ?"' "ഒരൊറ്റ പെഗ്ഗെ കുടിച്ചുല്ലെടി." അവളുടെ നഖം എന്റെ കൈയിൽ ആഴ്ന്നിറങ്ങി. "ഒരൊറ്റ പെഗ്ഗോ?" "മൂന്ന് പെഗ്ഗ്.." അവളുടെ നഖം വീണ്ടും തൊലിയിൽ ആഴ്ന്നു. "മൂന്നോ?" വേദനയിൽ കൈ വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു. "നീയാണ സത്യം.. മൂന്നേ ഉള്ളു." അവൾ കൈയിൽ നിന്നുള്ള പിടി വിട്ടു. "അപ്പോൾ ശിക്ഷയായിട്ട് നാളെ എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടുമ്പോൾ മൂന്ന് ഡയറി മിൽക്ക് കിട്ടണം." ഞാൻ കണ്ണ് മിഴിച്ച് അവളെ നോക്കി. "മൂന്നെണ്ണമോ?" "മൂന്ന് പെഗ്ഗ് അല്ലെ നീ കഴിച്ചത്.. അപ്പോൾ എനിക്ക് ഡയറി മിൽക്കും അത്രേം കിട്ടണം." "വല്ല ഷുഗറും വരും കൊച്ചെ.." "അത് ഞാൻ അങ്ങ് സഹിച്ചു." ഞാൻ ബെഡിലേക്ക് ഇരുന്നപ്പോൾ അവളും എന്നോടൊപ്പം ഇരുന്നു. നേരത്തെ പറയാൻ വച്ചിരുന്ന സോറി ഞാൻ അവളോട് പറഞ്ഞു. "ദേവു.. സോറി ഡി." അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചു.
"അത് വിട്ടേക്ക് നീ." അന്നത്തെ

💬 Comments

View all comments