0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 464
നിന്നും ഒഴുവാക്കാൻ അതാണ് നല്ലതെന്ന് എനിക്കും അവനും തോന്നിയിരുന്നു. എന്തായാലും ദേവു ഇപ്പോൾ ഹാപ്പി തന്നെയാണ്. എല്ലാ ദിവസവും അഭിലാഷുമായി ഫോണിൽ സംസാരിക്കുന്നത് കാണാറുണ്ട്. ലോക്ക്ഡൗൺ ആയതിനാൽ ഞാനും ഫുൾ ടൈം വീട്ടിൽ തന്നെ ആയിരുന്നു. വിരസമായ ദിനങ്ങൾ കിടന്ന് പോകുന്ന ഒരു ദിവസം ഞാൻ ബൈക്ക് കഴുകുകയായിരുന്നു. വേറെ ഒരു പണിയും ഇല്ലാത്തതിനാൽ ദേവുവും കത്തി അടിച്ച് കൊണ്ട് കൂടെ തന്നെ ഉണ്ട്. പഴയ ഒരു സംഭവം ഓർത്ത് ഞാൻ അറിയാതെ ചിരിച്ച് പോയി. അത് കണ്ട് അവൾ ചോദിച്ചു. "എന്താടാ ചുമ്മാ ഇരുന്നു ചിരിക്കുന്നത്." "അമ്മ നമ്മളെ തമ്മിൽ കല്യാണം കഴിക്കാൻ പറഞ്ഞത് ഓർത്ത് ചിരിച്ച് പോയതാണ്." നാട്ടുകാർ ഓരോന്ന് പറഞ്ഞത് കേട്ട് ഞാനും ദേവുവും പിണങ്ങി കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ദേവു വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് അമ്മ ചോദിച്ച ചോദ്യമായിരുന്നു നിങ്ങൾക്ക് തമ്മിൽ കല്യാണം കഴിച്ചൂടെന്ന്. അന്ന് ഞാനും ദേവുവും കുറെ ചിരിച്ച് മറിഞ്ഞതാണ്. എന്താണെന്ന് അറിയില്ല, ഞങ്ങൾക്ക് ഇടയിൽ ഒരിക്കലും അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ലായിരുന്നു. അന്ന് അവളെ വീട്ടിൽ കൊണ്ടാക്കുന്ന സമയം ബൈക്ക് ഓടിക്കുമ്പോൾ ഞാൻ അവളോട് തമാശയായി ചോദിച്ചു. "അമ്മ പറഞ്ഞപോലെ നമ്മൾ തമ്മിൽ കെട്ടുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കടി."
അവൾ ഒരൊറ്റ ചോദ്യമേ എന്നോട് തിരിച്ച് ചോദിച്ചുള്ളൂ... അങ്ങനെ കല്യാണം കഴിച്ചാൽ നിനക്ക് എന്നോട് സെക്സ് ചെയ്യാൻ പറ്റുമോ എന്നൊന്ന് ചിന്തിച്ച് നോക്കാൻ. ശരിയാണ്.. എനിക്കൊരിക്കലും അതിനു കഴിയുമെന്ന് തോന്നുന്നില്ല. ബൈക്കിന്റെ സെല്ഫ് അടിച്ച് സ്റ്റാർട്ട് ചെയ്തും ഓഫ് ചെയ്തും കളിക്കുന്നതിനിടയിൽ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. "പാവം അമ്മ. മോന് അങ്ങനെ എങ്കിലും ഒരു ജീവിതം ഉണ്ടായിക്കോട്ടെ എന്ന് വിചാരിച്ച് പറഞ്ഞതായിരിക്കും." ചെയിൻ കഴുകുന്നതിനിടയിൽ അത് കേട്ട് ഞാനും ചിരിച്ചു. പെട്ടെന്നാണ് എന്തോ അബദ്ധത്തിൽ സ്റ്റാർട്ട് ആയി ഇരുന്ന ബൈക്കിന്റെ ഗിയർ അവൾ അറിയാതെ ചവിട്ടി ഇടുന്നതും ആക്‌സിലേറ്ററിൽ കൈ കൊടുക്കുന്നതും. എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞിരുന്നു. എന്റെ വിരലുകൾ ചെയിനിന്‌ ഇടയിൽ കുടുങ്ങി. കൈ വലിച്ചെടുത്ത്

💬 Comments

View all comments