0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 468
ചേർന്ന് എടുത്ത തീരുമാനം ആയിരുന്നു ഗവണ്മെന്റ് അനുവദിച്ചപോലെ വളരെക്കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ച് കല്യാണം നടത്താം എന്ന്. എന്നെ സംബന്ധിച്ച് എന്ന് കല്യാണം നടത്തുന്നതിലും എനിക്കും അച്ഛനും ബുദ്ധിമുട്ടില്ലായിരുന്നു. കാരണം.. ആദ്യ വിവാഹം ഡിവോഴ്സ് ആയപ്പോൾ  തിരിച്ച് കിട്ടിയ സ്വർണം അതുപോലെ ബാങ്ക് ലോക്കറിൽ വച്ചിരിക്കുകയാണ്. അതുകൊണ്ട് സ്വർണം എടുക്കാൻ പോയി സമയം കളയണ്ട. പിന്നെ കല്യാണ വർക്ക് ഫുൾ എടുത്ത് ചെയ്തോണ്ടിരുന്ന എനിക്ക് ബാക്കി കാര്യങ്ങൾ നടത്തുന്നതിലും ഒരു ബുദ്ധിമുട്ടും ഒന്നും ഇല്ലായിരുന്നു. പിള്ളേരെ വിളിച്ച് പറഞ്ഞാൽ മതി അവർ വന്നു എല്ലാം ഭംഗിയായി ചെയ്തോളും. വളരെ കുറച്ച് ആൾക്കാർ മാത്രം പങ്കെടുക്കുന്ന കല്യാണം ആയതിനാൽ വീട്ടിൽ വച്ചുതന്നെ നടത്താമെന്നും ഞങ്ങൾ തീരുമാനിച്ചു. ഇന്ന് കല്യാണത്തിന്റെ അന്ന് പൊട്ടിമുളച്ച ദേവുവിന്റെ സ്വന്തത്തിൽ ഉള്ള രണ്ടു കാരണവന്മാർ രക്ഷാധികാരം സ്ഥാപിക്കാനായി ഓരോ നിർദ്ദേശങ്ങളുമായി നടക്കുന്നുണ്ട്. എന്നാൽ എന്തോ വാശിയിലെന്നപോലെ എന്റെ അച്ഛൻ എല്ലായിടത്തും ഓടി നടന്ന് അവർക്ക് മുന്നേ ചെയ്യേണ്ട കാര്യങ്ങൾ ഓരോരുത്തരോടും നിർദ്ദേശിക്കുന്നുണ്ട്. എന്റെ ചുണ്ടിൽ ചെറുതായി ചിരി നിറഞ്ഞു. കല്യാണ വർക്കിൽ ഉള്ളത് മൊത്തം എന്റെ ആൾക്കാർ ആയതിനാൽ എന്റെ അച്ഛൻ പറയുന്നതേ അവർ കേൾക്കുകയുള്ളു. ദേവുവിന്റെ കരണവന്മാർക്ക് ചുമ്മാ ഓരോന്ന് പറഞ്ഞ് നടക്കാം എന്ന് മാത്രം. വിരലിലെ മുറിവ് ഭേദമായി വരുന്നതേ ഉള്ളു. അതുകൊണ്ട് എല്ലാം ഇങ്ങനെ മേൽനോട്ടം വഹിച്ച്‌ നിൽക്കുകമാത്രമാണ് എന്റെ ചുമതല. എന്റെ നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ പിള്ളേർ ചെയ്തോളും. കുറച്ച് മുൻപാണ് അഭിലാഷും കൂട്ടരും എത്തിയത്. അവരെ സ്വീകരിച്ച് ഇരുത്തി അഭിലാഷിനെ വീട്ടിനകത്തെ ഒരു മുറിയിൽ ആക്കിയിട്ട് വരുകയായിരുന്നു ഞാൻ. പടികൾ ഇറങ്ങി പന്തലിലേക്ക് നടക്കുമ്പോഴാണ് ഒരു പെൺകുട്ടി എന്നെ മറികടന്ന് പോയത്.. എവിടേയോ കണ്ട് നല്ല പരിചയം പോലെ. തിരിഞ്ഞ് നോക്കുമ്പോൾ അവളും എന്നെ നോക്കി നിൽക്കുകയാണ്. ഒരു നീലയും ഗോൾഡും കലർന്ന കളറിൽ ഉള്ള സാരി ആണ് ഉടുത്തിരുന്നത്. മുടിയിൽ മുല്ലപ്പൂ കൂടിയിട്ടുണ്ട്. ഒരു വെളുത്ത സുന്ദരി കുട്ടി.
ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ അവളിൽ നിന്നും ചോദ്യം വന്നു. "ഏട്ടന് എന്നെ മനസ്സിലായോ

💬 Comments

View all comments