0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 938
രണ്ടെണ്ണം മാത്രം?" "എനിക്ക് വേണ്ടടാ.. ഞാൻ പോയി എനിക്ക് കുറച്ച് ഡ്രസ്സ് നോക്കട്ടെ." അഭിലാഷിനെ നോക്കി പുഞ്ചിരിയോടെ അവൾ പറഞ്ഞു. "അഭിലാഷേട്ടാ നിങ്ങൾ സംസാരിച്ചിരിക്ക്." അവൾ അവിടെ നിന്നും നടന്നകന്നു. എനിക്കും അഭിലാഷിനും ഒറ്റക്ക് സംസാരിക്കാൻ അവൾ അവസരം ഉണ്ടാക്കിയതാണെന്ന് ഞങ്ങൾക്ക് മനസിലായി. അവൾ പോയി കഴിഞ്ഞപ്പോൾ അഭിലാഷ് പറഞ്ഞു. "കുറച്ച് ആഴ്ചകൾക്ക് മുൻപ് നാട്ടിൽ നിങ്ങളെ കുറിച്ച് സംസാരം ഉണ്ടായതും അതിന്റെ പേരിൽ നിങ്ങൾ തമ്മിൽ പിണങ്ങിയതുമൊക്കെ അവൾ പറഞ്ഞിരുന്നു..... അവൾ എനിക്ക് മുന്നിൽ വച്ച ഒരേ ഒരു ഡിമാൻഡ് അഥവാ കല്യാണം നടക്കുകയാണെങ്കിൽ തന്റെ പേരിൽ ഞങ്ങളുടെ ലൈഫിൽ ഒരു പ്രോബ്ലം ഉണ്ടാകരുത് എന്ന് മാത്രം ആണ്." "എനിക്കും അതാണ് ആഗ്രഹം. അതുകൊണ്ടാണ് അഭിലാഷിന്റെ ഡീറ്റെയിൽസ് ചോദിക്കുന്നതിനു മുൻപ് ഈ കാര്യങ്ങളൊക്കെ ഞാൻ തുറന്ന് പറഞ്ഞത്... അവളുടെ ജീവിതത്തിൽ ഉണ്ടായതൊക്കെ ദേവു പറഞ്ഞ് അറിയാമായിരിക്കുമല്ലോ?.. ഇനി ഒരു ദുരന്തം കൂടി ഉണ്ടാകാൻ ഞാനോ അവളോ ആലോചിക്കുന്നില്ല. അതുകൊണ്ട് അവളെ കണ്ടത് കൊണ്ട് തോന്നിയ ആകർഷണത്തിന്റെ പുറത്ത് മാത്രം ആകരുത് ഇങ്ങനെ ഒരു ആലോചന.. എല്ലാം നല്ലത് പോലെ ചിന്തിക്കണം." അഭിലാഷ് ഒന്ന് ചിരിച്ചു. "എനിക്ക് അവളോട് ഒരു താല്പര്യം ഉണ്ടെന്ന് ദേവുവിന് തോന്നിയപ്പോൾ തന്നെ അവൾ എന്നോട് പറഞ്ഞിരുന്നു അവൾക്ക് ഇനി ഒരിക്കൽ കൂടി കരയാൻ വയ്യെന്ന്... അതിനു ശേഷം മാസങ്ങൾ എടുത്തു ഞാൻ അവളോട് കല്യാണത്തെ കുറിച്ച് സംസാരിക്കാൻ. ഈ കാലമത്രയെയും ഞാൻ ഇതിനെക്കുറിച്ച് നല്ലപോലെ ആലോചിക്കുക തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഒരു

💬 Comments

View all comments