Chapter Title : ഞാൻ 2 [Ne-Na]
വേറെ കുഴപ്പം ഒന്നും ഇല്ലാല്ലേ ഇവിടിപ്പോൾ?"
"രണ്ടു കിളവന്മാർ ഇടക്കിടക്ക് കൊട്ടേഷൻ അടിയുമായി വരുന്നുണ്ട്. അവരോടു പിള്ളേർ കേറി ചൊറിയുമോ എന്നെ എനിക്ക് ഡൌട്ട് ഉള്ളു."
അപ്പു പറഞ്ഞപ്പോഴേ എനിക്ക് ആളുകളെ മനസിലായി.
"ദേവുവിന്റെ രണ്ടു അമ്മാവന്മാർ ആണ് അത്. നീ പിള്ളേരോട് ഒരു മയത്തിൽ നില്ക്കാൻ പറ. ഉടക്കുണ്ടാക്കാൻ എന്തെങ്കിലും കാരണം നോക്കി നടക്കുവായിരിക്കും രണ്ടും.
ഞാൻ അവിടെ നിന്നും മണ്ഡപത്തിലേക്ക് നടക്കുമ്പോഴാണ് പന്തലിന്റെ ഒരു മൂലയിൽ ഇരിക്കുന്ന അഞ്ജലിയെ കണ്ടത്. അവൾ എന്നെയും ഇതിനകം കണ്ടിരുന്നു.
ഞാൻ നേരെ അവളുടെ അടുത്തേക്ക് നടന്നു.
"നീ വരില്ലെന്ന് പറഞ്ഞിട്ട്?"
ചുരിദാറാണ് അഞ്ജുവിന്റെ വേഷം.. ശകലം തടിച്ചിട്ടുണ്ടവൾ.
"കല്യാണത്തിന് വന്നില്ലെങ്കിൽ പിന്നെ മിണ്ടില്ലെന്നും പറഞ്ഞ് ദേവു പിണങ്ങി. അങ്ങനെ പിന്നെ കൊച്ചിനെ അമ്മയെ ഏൽപ്പിച്ച് വന്നതാണ്."
"ഇവിടെ വന്നിട്ട് കട്ട പോസ്റ്റ് ആയല്ലേ?"
അവൾ നിരാശയോടെ പറഞ്ഞു.
"ആടാ.. പരിചയം ഉള്ള ആരും ഇല്ല."
"ദേവു ആരെയും അങ്ങനെ വിളിച്ചില്ലടി. അവൾക്ക് ഏറ്റവും അടുപ്പം ഉള്ളവരെ വിളിച്ചുള്ളൂ... നീ അങ്ങ് തടിച്ചല്ലോടി."
"പ്രസവം കഴിഞ്ഞപ്പോൾ ഇതിനും തടി ഉണ്ടായിരുന്നു. ഞാൻ ഇപ്പോൾ കുറച്ച് കൊണ്ട് വരുകയാണ്."
ഞാൻ ഒന്ന് പുഞ്ചിരിച്ചു.
അവൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
"നിന്നെപ്പോലൊരു കൂട്ടുകാരനെ കിട്ടിയത്ത് ദേവുവിന്റെ ഭാഗ്യമാണ്. നീ കൂടി അവൾക്കൊപ്പം ഇല്ലായിരുന്നു എങ്കിൽ അവളിന്ന് ജീവനോടെ ഉണ്ടാകുമോ എന്ന് പോലും എനിക്ക് സംശയമാണ്."
ഞങ്ങൾക്കിടയിൽ ഉണ്ടായ കാര്യങ്ങളെല്ലാം അഞ്ജലിക്ക് അറിയാവുന്നതാണ്.
"എത്രയൊക്കെ അടികൂടിയാലും പിണങ്ങിയാലും എനിക്ക് അവളെ അങ്ങനങ്ങു തള്ളിക്കളയാൻ പറ്റുമോ?"
"അവൾക്ക് നീയും അങ്ങനെ തന്നെ ആയിരുന്നു."
അപ്പോഴാണ് അച്ഛൻ മണ്ഡപത്തിൽ നിന്നും എന്നെ കൈ കാണിച്ച് വിളിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.
"അച്ഛൻ വിളിക്കുന്നു.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ."
"ശരി ഡാ."
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം അവൾ ചോദിച്ചു.
"നിന്റെ കൈ ഇപ്പോൾ എങ്ങനുണ്ട്."
"കുഴപ്പം ഇല്ല.. ഉണങ്ങി തുടങ്ങിയിട്ടുണ്ട്.
💬 Comments
View all comments