Chapter Title : ഞാൻ 2 [Ne-Na]
ഒന്നിനും തികയില്ല."
ദേവിക ഇപ്പോൾ കോട്ടയത്ത് ആണ് വർക്ക് ചെയ്യുന്നത്. എല്ലാ ശനിയാഴ്ചയും ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി ട്രെയിൻ പിടിച്ച് വൈകുന്നേരം 6 മണി കഴിയുമ്പോൾ വർക്കല വന്നിറങ്ങും. അവിടെ നിന്നും ഞാൻ വീട്ടിൽ കൊണ്ടാക്കും. അതാണ് പതിവ്. അവൾ വീട്ടിൽ നിൽക്കുന്ന ദിവസം അയലത്തുള്ള ഒരു അമ്മുമ്മ അവൾക്ക് കൂട്ട് കിടക്കാനായി വരും.
കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ഹോട്ടലിൽ നിന്നും ഇറങ്ങി. ഫുഡിന്റെ പൈസ അവളാണ് കൊടുത്തത്. അല്ലെങ്കിലും അതാണ് പതിവ്, ഹോട്ടലിൽ കഴിക്കാൻ കയറിയാൽ ബിൽ അവൾ കൊടുത്തോളും.
ബൈക്കിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ പ്രതീക്ഷിക്കാതെ ഒരു ചോദ്യം അവളിൽ നിന്നും എത്തി.
"എന്താടാ നീ കല്യാണത്തെ കുറിച്ച് ചിന്തിക്കാത്തെ?"
എന്നിൽ നിന്നും ഒരു ഉത്തരം പ്രതീക്ഷിച്ചിട്ടെന്നവണ്ണം അവൾ എന്റെ തോളിലേക്ക് തല ചേർത്തു.
"ആദ്യം നിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകട്ടെ. എന്നിട്ടാകാം എന്റെ."
മനസ്സിൽ മായയുടെ രൂപമാണ് തെളിഞ്ഞ് വന്നതെങ്കിലും എന്തുകൊണ്ടോ അങ്ങനെ ഒരു ഉത്തരം നൽകാനാണ് എനിക്ക് തോന്നിയത്.
"ഞാൻ ഇങ്ങനെ നിൽക്കുന്നത് ആണ് നിനക്ക് പ്രശ്നമെങ്കിൽ എനിക്കൊരാളെ കണ്ടു പിടിച്ച് തന്നോ. ഞാൻ കെട്ടിക്കൊള്ളാം."
സത്യത്തിൽ ഞാൻ ദേവികയുടെ കല്യാണത്തെ കുറച്ച് നാളായി ചിന്തിക്കുന്നുണ്ടായിരുന്നു. പക്ഷെ മനസിനുള്ളിൽ അപ്പോഴെല്ലാം ഒരു ഭയമാണ്. അവളുടെ ജീവിതത്തിൽ കടന്നു വന്നവരെല്ലാം അവളെ ചതിച്ചിട്ടേ ഉള്ളു. ഇനി ഒരു വേദന കൂടി സഹിക്കാൻ അവൾക്കായെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇനി ഒരാളെ അവൾക്കായി കണ്ടെത്തുമ്പോൾ അത്രയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
വിഷയം മാറ്റാനായി ഞാൻ സ്വരമൊന്നു കടിപ്പിച്ച് പറഞ്ഞു.
"നമുക്ക് അതിനെക്കുറിച്ച് പിന്നെ സംസാരിക്കാം."
എന്റെ കല്യാണത്തെക്കുറിച്ച് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല എന്ന് വിചാരിച്ചിട്ടാകും അവൾ പിന്നെ ഒന്നും മിണ്ടിയില്ല.
വീട് എത്തുന്നത് വരെയും മായയുടെ രൂപം മാത്രമായിരുന്നു മനസ്സിൽ നിറയെ. എന്നെ മനസിലാക്കി എനിക്കായി മാത്രം കാത്തിരുന്ന പെണ്ണ്. അവളെയൊന്നു സ്നേഹിച്ച് തുടങ്ങിയപ്പോഴേക്കും ദൈവം ഒറ്റ നിമിഷം കൊണ്ട് എല്ലാം ഇല്ലാതാക്കി കളഞ്ഞു.
എന്താണെന്നറിയില്ല.. എല്ലായിപ്പോഴും ഞാനും ദേവുവും ആരെയൊക്കെ സ്നേഹിക്കുമോ അവരിൽ നിന്നെല്ലാം വേദന മാത്രം ആണ്
💬 Comments
View all comments