Chapter Title : ഞാൻ 2 [Ne-Na]
എന്തായാലും ഈ നിമിഷം വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു.
ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുൻപായി ഞാനും ദേവുവും മാത്രമായി കുറച്ച് നേരം തനിച്ചിരുന്നായിരുന്നു. അവളുടെ വീടിന്റെ പടിയിൽ.ഇനി എന്നാണ് അങ്ങനെ ഒന്ന് ഇരിക്കാൻ കഴിയുക എന്ന് അറിയില്ലല്ലോ.
ആ സമയം എന്റെ തോളിലേക്ക് തല ചേർത്ത് ദേവു ചോദിച്ചു.
"അങ്ങനെ എന്നെ കൊണ്ടുള്ള ഭാരം നാളത്തോടെ നിനക്ക് തീരുവാണല്ലേ?"
"നീ എനിക്ക് ഒരു ഭാരമായിരുന്നോ ദേവൂ?"
"എന്റെ ഭാഗത്ത് നിന്നും നോക്കിയാൽ അങ്ങനെ ആണ് തോന്നുക. നിന്റെ വാക്കുകൾ കേൾക്കാതെ നിന്നെ വിഷമിപ്പിച്ച് അവസാനം ആരോരും ഇല്ലാതെ നിനക്ക് തന്നെ എന്നെ ഏറ്റെടുക്കേണ്ടി വന്നില്ലേ?"
അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറിയാൽ എനിക്കറിയാൻ കഴിഞ്ഞു.
"ദേവൂ.. നീ എനിക്ക് ഒരിക്കലും എനിക്ക് ഒരു ഭാരം ആയിരുന്നില്ല. നമ്മൾ പരിചയപ്പെട്ട കാലം തൊട്ടേ നമ്മളെ തമ്മിൽ അടുപ്പിച്ച് നിർത്തുന്ന എന്തോ ഒരു ബന്ധം നമുക്കിടയിൽ ഉണ്ട്. നാളെ നീ അഭിലാഷിനൊപ്പം പോയാലും നീ എനിക്കെന്റെ പഴയ ദേവൂ തന്നെ ആയിരിക്കും.
എന്റെ മുറിവുള്ള കൈ അവളുടെ മടിയിലേക്ക് എടുത്ത് വച്ചുകൊണ്ടു ദേവു ചോദിച്ചു.
"നീ പറ്റുമ്പോഴൊക്കെ എന്നെ കാണാൻ വരില്ലേടാ?"
"ഞാൻ വരാതിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?"
അവൾ മറുപടി ഒന്നും നൽകാതെ എന്റെ മുറിവ് ഡ്രസ്സ് ചെയ്തിരിക്കുന്നതിനു മുകളിൽ കൂടി വിരലോടിക്കുക മാത്രം ചെയ്തു.
"ദേവു ഞാൻ ഒരു കാര്യം ചോദിക്കട്ടെ?"
"എന്താടാ?"
"നീ എനിക്ക് വേണ്ടി മാത്രമാണോ ഈ വിവാഹത്തിന് സമ്മതിച്ചത്?"
അവൾ ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു.
"തുടക്കത്തിൽ ഏകദേശം അങ്ങനെയൊക്കെ തന്നെ ആയിരുന്നടാ. പക്ഷെ ഇപ്പോൾ എനിക്ക് ഈ വിവാഹത്തിൽ പൂർണ സമ്മതം ആണ്. അഭിയേട്ടൻ എന്നെ നന്നായി മനസിലാക്കിയിട്ടുണ്ട് എന്ന് എനിക്കിപ്പോൾ അറിയാം. മാത്രമല്ല ഞാനും നീയും തമ്മിലുള്ള ബന്ധം എന്താന്നും പുള്ളിക്കാരന് വ്യക്തമായി അറിയാം. അതിൽ കൂടുതൽ എനിക്ക് എന്താണ് വേണുന്നത്."
അവൾക്ക് വിവാഹത്തിന് പൂർണ
💬 Comments
View all comments