Chapter Title : ഞാൻ 2 [Ne-Na]
സമ്മതമാണെന്ന് മനസിലായപ്പോൾ എന്റെ മനസ് നിറഞ്ഞു. ഇത്രയും നാളും അതൊരു ചെറിയ സംശയമായി എന്റെ മനസ്സിൽ കിടക്കുകയായിരുന്നു.
"നിനക്കൊരു കല്യാണമൊക്കെ വേണ്ടേ ഡാ ?"
"ആദ്യം നിന്റേത് ഒന്ന് കഴിയട്ടെ.. എന്നിട്ട് നീ തന്നെ എനിക്ക് ഒരാളെ തപ്പി കണ്ട് പിടിച്ചോ."
അവളുടെ മുഖത്ത് ചിരി വിടർന്നു.
"അത് ഞാൻ ഏറ്റു."
കുറച്ച് നേരം കൂടി ഞങ്ങൾ അങ്ങനെ ഇരുന്നിട്ടായിരുന്നു ഉറങ്ങാൻ പോയത്.
സത്യത്തിൽ അവൾ എനിക്കൊരു കൂട്ടുകാരി മാത്രം ആയിരുന്നോ?...
പെട്ടെന്നാണ് ആരോ എന്റെ തോളിൽ തട്ടുന്നത് ഞാൻ അറിയുന്നത്. ചിന്തയിൽ നിന്നും ഉണർന്ന് ഞെട്ടി നോക്കുമ്പോൾ അച്ഛനാണ്.
"നിന്നെ എവിടെയൊക്കെ നോക്കി.. അവർ കഴിക്കാനിരുന്നു."
അച്ഛൻ കഴിക്കാൻ വിളിക്കാൻ വന്നതായിരുന്നു.
"ഞാൻ പിന്നെ അകത്തുനിന്നു വല്ലോം കഴിക്കാം. സ്പൂൺ വച്ച് അവിടെ ഇരുന്നെങ്ങനാ കഴിക്കുന്നത്."
അത് ശരിയാണെന്ന് തോന്നിയതിനാലാകും അച്ഛനും പിന്നെ ഒന്നും പറയാതെ അവിടെ നിന്നും പോയി.
ഞാൻ തൽക്കാലത്തേക്ക് അവിടെ നിന്ന ഒരു പയ്യനെ കൊണ്ട് ഒരു ഗ്ലാസിൽ പായസം ഒഴിപ്പിച്ചു കുടിച്ചു.
അവിടെ നിന്നും പന്തലിൽ പോയി ഇരുന്നു കുറച്ച് കഴിഞ്ഞപ്പോഴേക്കും ആഹാരം കഴിച്ച് കഴിഞ്ഞ ദേവു എന്റെ അടുത്തേക്ക് വന്നു. നന്നായി വിയർത്തിട്ടുണ്ട് അവൾ. രാവിലെ മുതൽ ഒരുങ്ങി നിൽക്കുകയല്ലേ.
"ഡാ.. നീ കഴിച്ചോ?"
"അഹ്.. കഴിച്ചൂടി.."
അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
"പായസം കുടിച്ചൂടി."
അവൾ എന്റെ കൈയിൽ പിടിച്ചു.
"വാ.. നമുക്ക് അകത്ത് പോയി ചോറ് കഴിക്കാം."
എനിക്ക് വാരി തരാനുള്ള പരിപാടി ആണ്.
"എനിക്ക് വിശപ്പില്ലടി.. രണ്ടു ഗ്ലാസ് പായസം കുടിച്ചു പിന്നെ പഴവും തിന്നായിരുന്നു."
"നീ മര്യാദക്ക് വരുന്നുണ്ടോ?"
"ദേവു.. നീയാണ സത്യം എനിക്കിപ്പോൾ വിശപ്പില്ല."
അത് കേട്ടപ്പോൾ അവൾക്കിത്തിരി വിശ്വാസം ആയെന്ന് തോന്നുന്നു. അവളൊന്ന് അടങ്ങി.
അപ്പോഴേക്കും അഭിലാഷും അവിടേക്ക് വന്നു. പിന്നെ ഞങ്ങൾ മൂന്നുപേരും കൂടി അവിടെ കുറച്ച് വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.
ഒരു അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ അഭിലാഷിന്റെ
💬 Comments
View all comments