0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 438
നിന്റെ മറ്റവൾ.. ഞാൻ ഇവിടെ ഒറ്റക്കെ ഉള്ളു. നീ വീട്ടിലേക്ക് വാ." ഒരു നിമിഷം ചെറിയൊരു ഭയം മനസ്സിൽ കൂടി കടന്നു പോകാതിരുന്നില്ല. രാത്രി പെട്ടെന്ന് വീട്ടിലേക്ക് ചെല്ലാൻ വിളിക്കുന്നു. ഇനി അടുത്തവല്ല കുരുക്കും ഒപ്പിച്ചോന്ന് അറിയില്ല. "അപ്പോൾ അമ്മുമ്മയോ?" "അമ്മുമ്മയോട് ഞാൻ ഇന്ന് വരേണ്ടെന്ന് പറഞ്ഞു. നീ എങ്ങോട്ട് വാ." "നീ നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുമോ?" ഒരു പുച്ഛത്തോടെ അവൾ പറഞ്ഞു. "പിന്നേ.. ഒരു നാട്ടുകാര്.. നീ ഇങ്ങോട്ട് വാടാ." "എന്താടി കാര്യം?" "നീ കാര്യം അറിഞ്ഞാലേ ഇങ്ങോട്ട് വരുള്ളൂ.. മര്യാദക്ക് ഇങ്ങോട്ട് വാടാ. ഞാൻ ഫോൺ വയ്ക്കുവാ." എനിക്കെന്തെങ്കിലും പറയാൻ കഴിയും മുൻപ് ആജ്ഞ നിറഞ്ഞ സ്വരത്തിൽ അതും പറഞ്ഞ് ദേവു ഫോൺ വച്ചപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. കാരണം ആ ആജ്ഞ നിറഞ്ഞ സ്വരത്തിൽ മറ്റാർക്കും മനസിലാക്കാൻ പറ്റാത്ത എന്നോടുള്ള ഒരു സ്നേഹം എനിക്ക് മനസിലാകും. ഡ്രസ്സ് മാറി റൂമിൽ നിന്നും ഇറങ്ങുമ്പോൾ ഹാളിലും എല്ലാം ലൈറ്റ് ഓഫ് ആണ്. മിക്കവാറും അമ്മയും അച്ഛനും ഉറങ്ങി കാണും. ഞാൻ അവരെ ഉണർത്താതെ പുറത്തിറങ്ങി ബൈക്കും എടുത്ത് ദേവികയുടെ വീട്ടിലേക്ക് ഓടിച്ചു. അമ്മ എപ്പോഴെങ്കിലും ഉണർന്ന് ഞാൻ എവിടെയെങ്കിലും പോയിരിക്കുന്നു എന്ന് മനസിലായാലും ഫോൺ വിളി ഒന്നും വരില്ല. കാരണം കല്യാണ വർക്ക് ഉള്ളപ്പോഴൊക്കെ ഞാൻ രാത്രി ഇങ്ങനെ പോകുന്നത് പതിവാണ്. എന്റെ വീട്ടിൽ നിന്നും ദേവികയുടെ വീട്ടിലേക്ക് ബൈക്കിൽ 10 മിനിട്ടത്തെ യാത്രയെ ഉള്ളു. തണുപ്പുള്ള അന്തരീക്ഷത്തിൽ ബൈക്കും ഓടിച്ച് അങ്ങെത്തുമ്പോൾ അവളുടെ വീടിന്റെ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. പുറത്തും ഹാളിലും മുറിയിലും ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് കാണാം. അവളെ വിളിക്കാനായി ഫോൺ കൈയിൽ എടുത്തപ്പോഴേക്കും അവൾ ഓടിവന്ന് ഗേറ്റ് തുറന്നു. ഞാൻ വരുന്നതും നോക്കി കാത്തിരിക്കുകയായിരുന്നെന്ന് തോന്നുന്നു.
ഒരു കറുത്ത പാവാടയും ബനിയൻ മോഡൽ നീല ടോപ്പും ആണ് അവളുടെ വേഷം. മുടി പിരിത്തിട്ടിരിക്കുവാന്. ആകെക്കൂടി കാണാൻ ഒരു ചന്തമുണ്ട്. ബൈക്ക് അകത്തേക്ക് ഓടിച്ച് കേറ്റി സ്റ്റാൻഡ്

💬 Comments

View all comments