Chapter Title : ഞാൻ 2 [Ne-Na]
അടിച്ചിട്ട് അതിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ഞാൻ ചോദിച്ചു.
"എന്താടി ഇപ്പോൾ വരാൻ പറഞ്ഞത്."
ഗേറ്റ് അടച്ച് എന്റെ അടുത്തേക്ക് വന്ന അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.
"ഞാൻ ഇന്ന് കേക്ക് ഉണ്ടാക്കി. അത് കഴിക്കാൻ വിളിച്ചതാണ്."
എനിക്ക് പെട്ടെന്ന് പിടിത്തം കിട്ടിയത് അവളുടെ കാതിൽ ആണ്. ചെവിയിൽ കിഴുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
"നിനക്ക് വട്ടാണോടി?"
എന്റെ കൈ തണ്ടയിൽ അവളുടെ വളർത്തി ഇട്ടിരിക്കുന്ന നഖം ആഴ്ത്തി ഇറക്കി തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.
"വിടെടാ.. വേദനിക്കുന്നു."
അവളുടെ സ്വരത്തിൽ നിന്നും ചെറുതായി വേദനിച്ചു എന്ന് എനിക്ക് മനസിലായി.
ഒരു ചിരിയോടെ ഞാൻ ചോദിച്ചു.
"വേദന ഉണ്ടോടി?"
ചെവി തടവിക്കൊണ്ട് അവൾ പറഞ്ഞു.
"ഇല്ല.. നല്ല സുഖമുണ്ട്... നാളെ നമ്മുടെ ബർത്ത്ഡേ ആയോണ്ട് കേക്ക് ഉണ്ടാക്കി 12 മണിക്ക് അത് മുറിക്കാനായി വിളിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ."
അപ്പോഴാണ് നാളെയാണ് ഞങ്ങളുടെ ബർത്ത്ഡേ എന്ന് ഞാൻ ഓർക്കുന്നത്. അല്ലെങ്കിലും ഞാനോ എന്റെ വീട്ടുകാരോ എന്റെ ബർത്ത്ഡേ ഓർക്കാറില്ല. എല്ലാ പ്രാവിശ്യവും രാത്രി 12 ആകുമ്പോൾ ദേവു വിളിച്ച് വിഷ് ചെയ്യുമ്പോൾ ഓർക്കാറാണ് പതിവ്.
"അയ്യോ.. നാളെയാണോ നമ്മുടെ ബർത്ത്ഡേ."
അവളുടെ ചെവി തടവുമായി ഞാൻ കൈ നീട്ടിയതും എന്റെ കൈ തണ്ട പിടിച്ച് അവൾ കടിച്ചതും ഒരുമിച്ചായിരുന്നു.
ചിരിച്ച് കൊണ്ട് അകത്തേക്ക് ഓടുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞു.
"എന്നെ വേദനിപ്പിച്ചാൽ ഇങ്ങനിരിക്കും."
ഞാൻ കൈ തണ്ടയിൽ നോക്കുമ്പോൾ പല്ലുകൾ ആഴത്തിൽ പതിഞ്ഞ പാട് കിടപ്പുണ്ട്.
വയസ് ഇരുപത്തെട്ടായിട്ടും ഇപ്പോഴും കൊച്ചു പിള്ളേരുടെ സ്വഭാവത്തെ ആണ് അവൾക്ക്.
കൈ കുടഞ്ഞ് കൊണ്ട് വീടിനകത്തേക്ക് കയറി ചെല്ലുമ്പോൾ സോഫയിൽ ഇരുന്നു ചിരിക്കുവാണവൾ.
ഹാളിൽ മേശമേൽ ഒരു കേക്കിൽ മെഴുകുതിരി കുത്തി വച്ചിട്ടുണ്ട്.
"12 മണി ആകാൻ ഇനിയും സമയം ഉണ്ട്. നീ ഇവിടെ വന്നിരിക്ക്."
ഞാൻ ദേവുവിന്റെ അടുത്ത് ചെന്നിരുന്ന് അവളുടെ പാവാടയുടെ തുമ്പു വലിച്ചെടുത്ത് കൈ തുടക്കുന്നതിനിടയിൽ ചോദിച്ചു.
"സത്യത്തിൽ നീ യക്ഷിയുടെ ജന്മം വല്ലോം
💬 Comments
View all comments