Chapter Title : ഞാൻ അലക്സ് 2 [AARKEY]
കുടിച്ചു ചത്തുകൊണ്ടിരിക്കുകയാണ് ........ പ്ലീസ് എന്തെങ്കിലും ഒന്ന് ചെയ്യ് ....... കണ്ടിട്ട് തന്നെ ഞങ്ങൾക്ക് വിഷമം തോന്നുന്നു ....... പ്ലീസ് .... പറയുന്നതൊന്ന് കേൾക്ക് ....... എന്തെങ്കിലും ചെയ്തില്ലെങ്കിൽ അലക്സ് അതിനകത്ത് കിടന്ന് ചത്താൽ പോലും ആരും അറിയില്ല ...... കള്ളിന്റെ പുറത്ത് വല്ല കടുംകൈയും കാണിച്ചാൽ ///???? ഇപ്പോൾ ഞങ്ങളുടെ റൂമിലേക്കൊന്നും വരാറില്ല ...... ഇക്കയുമായി ഇപ്പോൾ കമ്പനിയുമില്ല ....... ഓഫീസിൽ നിന്നും വന്നാൽ നേരെ റൂമിൽ കേറി കുടി തുടങ്ങും ...... കുടിയെന്ന് വച്ചാൽ വെള്ളം പോലും ഒഴിക്കാതെയുള്ള കുടി ....... അത്രയ്ക്ക് വിഷമം കാണും അലക്സിന് ........ പിന്നെ ഞാൻ ഒരു കാര്യം പറയാം അന്ന വന്നതിനു ശേഷമാണ് അലക്സിന് ഇങ്ങനെയൊക്കെ പ്രേശ്നങ്ങൾ ഉണ്ടാകുന്നത് ........ അയാളുടെ ജീവിതം എങ്ങനെയോ ആയിരുന്നുകൊള്ളട്ടെ ....... ഇതുപോലൊരു ദുരന്തം ഞങ്ങൾക്ക് കാണേണ്ടി വരില്ലായിരുന്നു ....... അന്ന വന്നില്ലായിരുന്നെങ്കിൽ അലക്സ് ഇപ്പോഴും സന്തോഷത്തോടെ ജീവിച്ചേനേ ? എന്തിനു വേണ്ടിയായിരുന്നു ഇതെല്ലം ...... സന്തോഷത്തോടെ ജീവിച്ചിരുന്ന ഒര് മനുഷ്യനെ ഈ കോലത്തിൽ ആക്കിയപ്പോൾ നിനക്ക് എന്ത് കിട്ടി ? ....... നീ വന്നു കയറി അന്ന് തുടങ്ങിയതാ ആ മനുഷ്യന്റെ കഷ്ടകാലം ...... നിനക്ക് തൃപ്തി ആയല്ലോ ..... നീ എവിടെ ആയാലും സന്തോഷമായിരിക്ക് ......... ഞങ്ങൾക്ക് ഉറപ്പുണ്ട് ആ കുഞ്ഞ് അലെക്സിന്റേതാണെന്ന് ...... കാരണം നീ ഇവിടെ വന്നതിനു ശേഷം അലക്സിന് ഒപ്പമല്ലാതെ പുറത്തു പോയിട്ടില്ല ....... ഞാനും ഉറപ്പിച്ചു പറയുന്നു ഈ കുഞ്ഞ് അലക്സിന്റേതാണെന്ന് .......
ആയിഷ ഫോൺ കട്ട് ചെയ്തു .......
പിറ്റേന്ന് രാവിലെ
💬 Comments
View all comments