Chapter Title : ഞാൻ ഭാഗം 1 [Pony boy]
മെയിൽ കിട്ടുന്നത്....
ഇതെങ്കിലും നടക്കണേ എന്ന് മനസ്സിൽ വിചാരിച്ചാണ് ഇന്റീവ്യുന്നുഎത്തിയത്... ആകെ നൂറോളം പേരുണ്ട് അതിനാൽ ഞങ്ങൾക്ക് ഒരു ടെസ്റ്റ് നടത്തി അതിൽ ക്വാളിഫൈ ആകുന്ന പത്തു പേരെ ഇന്റർവ്യൂ ചെയ്ത് നാലുപേരെ എടുക്കും... ഭാഗ്യത്തിന് ഞാൻ ടെസ്റ്റ് പാസായി ആദ്യ പത്തിൽ ഇടം പിടിച്ചു... അതോടെ വല്ലാത്ത ഒരു കോൺഫിഡൻസ് ആയിരുന്നു എനിക്ക്. ഈ ജോലി എന്റേത് ആണ് എന്ന് മനസ് പറഞ്ഞു തുടങ്ങി... HR manager ആണ് ഇന്റർവ്യൂ ചെയ്യുന്നത് ഞാൻ ആറാമതായിയാണ് കയറിയത് ഡോർ തുറന്ന് HR മാനേജരെ കണ്ടതും ഞാൻ ഞെട്ടിപ്പോയി...!!!
ആശാലത...!!!
എഞ്ചിനീയറിംഗ് കോളേജിൽ എനിക്ക് ഒപ്പം പഠിച്ചതാണ് ആശ. ഞാനല്പം ഡീസർവേഡ് ടൈപ്പ് ആയതിനാൽ എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് ഒന്നും കോളേജിൽ ഇല്ല...ക്ലാസിലെ പെൺകുട്ടികളിൽ മൂന്നുനാലുപേരോട് മാത്രമേ എനിക്ക് friendship ഉള്ളു. അതിൽ ആശ പെടുകയുമില്ല.. എല്ലാ ക്ലാസിലെയും പോലെ ആക്റ്റീവ് ആയ ഗേൾസിനും ബോയ്സിനും ഗ്രൂപ്പും ഗാങ്ങും ഒക്കെ ഇവിടെയും ഉണ്ടായിരുന്നു. അതിൽ പ്രധാനപെട്ട രണ്ടു ഗ്രൂപ്പുകൾ ഫയാസിന്റെ നേതൃത്വത്തിലുള്ള ബോയ്സിന്റെ ഗാങ്ങും അൻസിയുടെ നേതൃത്വത്തിൽ ഉള്ള പെൺകുട്ടികളുടെ ഗ്രൂപ്പും ആണ്...ആശ ആൻസിയുടെ ഗാങ്ങിലെ ആക്റ്റീവ് മെമ്പർ ആണ്..ഞാൻ പക്ഷെ ഈ ഗ്രൂപ്പിൽ ഒന്നും പെടാത്തയാളും..
ആൻസിയും കൂട്ടുകാരികളും നല്ല അലമ്പും ചെറിയ കുരുത്തക്കേടുകളും ഒക്കെ ആയിരുന്നെങ്കിലും എല്ലാം നല്ലോണം പഠിക്കുന്നവരും ഹൈ ഫാമിലിയിൽ നിന്ന് വന്നവരുമായതിനാൽ ടീച്ചേഴ്സിനൊക്കെ അവരെ നല്ല കാര്യമായിരുന്നു. എന്നാൽ ഫയാസിന്റെ ഗ്രൂപ്പിനെ കുറിച്ച് ടീച്ചേഴ്സിന് അത്ര നല്ല അഭിപ്രായമില്ലായിരുന്നു... ഫെസ്റ്റ്, ആർട്സ്, Iv, തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഈ ഗ്രൂപ്പുകൾ തമ്മിൽ അഭിപ്രായവ്യത്യാസം
💬 Comments
View all comments