Chapter Title : ഞാൻ ഭാഗം 1 [Pony boy]
ഉണ്ടാവുക പതിവ് കാഴ്ചയായിരുന്നു. ഞാൻ പക്ഷെ ഇതിലൊന്നും ഇടപെടാതെ മാറിനിന്നു.
അങ്ങനെ ഇരിക്കെ അവസാന വർഷം ഞങ്ങൾ ഗോവക്ക് ടൂർ പോയി. അവിടെ വച്ചു ഒരു ദിവസം വൈകുന്നേരം ഹോട്ടലിൽ താമസിക്കുമ്പോൾ. ഞാൻ വീട്ടിലേക്ക് വിളിക്കാൻ നോക്കിയപ്പോൾ റേഞ്ച് പ്രോബ്ലെംകാരണം കാൾ പോകുന്നില്ല... റേഞ്ച് കിട്ടാനായി ഞാൻ മുകളിലത്തെ നിലയിലേക്ക് പോയി. മുകളിലത്തെ വരാന്തയിൽ സംസാരം കേട്ടു ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ അൻസിയും മറ്റു അഞ്ചു പേരും കൂടി അവിടിരുന്നു മദ്യപിക്കുകയാണ്.. ആൻസിയെ കൂടാതെ ആശ, ശ്രീജ, അഞ്ചു, ആതിര, അഞ്ജലി എന്നിവരാണവർ..
ഞാൻ പെട്ടെന്ന് ധൃതിയിൽ താഴേക്ക് ഓടി പോന്നു. താഴത്തെ നിലയിലേക്ക് ധൃതിയിൽ ഓടിവരുന്ന എന്നെക്കണ്ട ജെസ്റ്റിൻ എന്നോട് കാര്യമെന്തെന്ന് തിരക്കി. ആ വെപ്രാളംത്തിന് ഞാൻ കണ്ടകാര്യം അവനോട് പറഞ്ഞുപോയി. അവനാണെങ്കിൽ ഫയാസിന്റെ വലകൈയും. ഫയാസിന്റെ ചെവിയിലെത്താൻ അധികസമയം വേണ്ടി വന്നില്ല.
അവരുടെ ഗുഡ് ഗേൾസ് ഇമേജ് തകർക്കാൻ കാത്തിരുന്ന ഫയാസ് അപ്പോൾ തന്നെ ടൂറിൽ ഒപ്പംഉണ്ടായിരുന്ന സ്റ്റാഫിനെ വിവരം അറിയിച്ചു. സ്റ്റാഫിനെയും മറ്റു കുട്ടികളെയും ഒപ്പം കൂട്ടി അവൻ അവരെ ആറുപേരെയും കൈയോടെ പിടിച്ചു. അപ്പോഴത്തെ അവരുടെ അവസ്ഥ ഞാൻ പറയാതെ തന്നെ ഊഹിക്കാമല്ലോ അതിനിടയിൽ ഞാനാണ് അവരെ കണ്ടതെന്നും ഞാൻ ആണ് ഫയാസിനെ അറിയിച്ചതെന്നും അവരുടെ മുന്നിൽ വെച്ചുതന്നെ ഫയാസ് വെളിപ്പെടുത്തി. അതുകേട്ട അൻസി എന്നെ രൂക്ഷമായി നോക്കിയത് ഇപ്പോഴും ഞാൻ ഭയത്തോടെ ഓര്ക്കുന്നു. അത്രയ്ക്ക് ദഹിപ്പിക്കുന്നതായിരുന്നു ആ നോട്ടം...
പ്രശ്നം അവിടേം കൊണ്ട് തീർന്നില്ല... കാര്യങ്ങൾ ഒക്കെ കോളേജിൽ എല്ലാവരും അറിഞ്ഞു... അവരുടെ പേരെൻസിനെ വിളിപ്പിച്ചു അവർ അവരുടെ മുന്നിലും
💬 Comments
View all comments