Chapter Title : ഞാൻ ഭാഗം 2 [Pony boy]
"
" നിനക്ക് ജോലിവേണമെങ്കിൽ അവളെ വിളിച്ചു സംസാരിക്ക്...അല്ലാതെ ഞാനെന്തു പറയാനാ... ശരിയെന്നാൽ... " അവൾ ഫോൺ കട്ട് ചെയ്തു..
ഞാൻ ഒന്ന് കൂടി വിളിക്കാൻ തീരുമാനിച്ചു... ആവശ്യം എന്റെ ആയിപ്പോയില്ലേ...വീണ്ടു ആശയെ വിളിച്ചു
" ഹലോ... " അങ്ങേതലയ്ക്കൽ ഗൗരവമുള്ള സ്ത്രീ ശബ്ദം.
" മ്.. മ്.. മാഡം ഞാൻ സുജിത് ആണ്... മാമിന്റെ കൂടെ പഠിച്ച... ശ്രുതി മാമിനെ വിളിക്കാൻ പറഞ്ഞിരുന്നു.. ജോലീടെ കാര്യത്തിന്... " ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
" ഓഹ്... നിയാരുന്നോ... ഇവിടെ എന്റെ PA വേക്കൻസിമാത്രെ ഉള്ളു... പോസ്റ്റ് PA ആണേലും ഞാൻ പറയുന്നതൊക്കെ ചെയ്യേണ്ടിവരും. സാലറി ഒന്നും പ്രശ്നമില്ല ഫുഡ് ആൻഡ് അക്കൗമഡേഷൻ ഫ്രീ... താല്പര്യമുണ്ടെൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓഫീസിലേക്ക് വാ... രണ്ടുമണി എന്നുപറഞ്ഞാൽ കൃത്യം രണ്ടുമണി.. ഒരു സെക്കന്റ് താമസിച്ചാൽ പോലും നീ പിന്നെ ഇങ്ങോട്ട് വരേണ്ടതില്ല... ങാ.. പിന്നെ വരുമ്പോൾ ഒരു 500 രൂപയുടെ മുദ്ര പത്രം കൂടി കൊണ്ടുവാ.... "
ഫോൺ കട്ടായി... ഞാൻ എന്തുചെയ്യണമെന്നറിയാതെ നിന്നുപോയി...
........,..........................................,...:................
സമയം 1:55 ബ്ലൂ റേ ടെക്‌കോർപ് HR ന്റെ ക്യാബിന് മുന്നിൽ..
"മാഡം കയറിചെല്ലാൻ പറഞ്ഞു " ക്യാബിനു പുറത്തേക്ക് വന്നു പെൺകുട്ടി എന്നോട് പറഞ്ഞിട്ട് മുന്നോട്ടു പോയി... ഞാൻ പതിയെ ഡോർതുറന്ന്
" മേ ഐ കം ഇൻ...മ്.. മ..മാം.. "
ആശയെ മാഡം എന്ന വിളി എനിക്ക് വഴങ്ങി വരുന്നില്ലായിരുന്നു....
" ഗെറ്റ് ഇൻ... " അവൾ പറഞ്ഞു
ഞാൻ അകത്തേക്ക് കയറി...
ആശ ഇരുന്നിറക്കാരിയാണ്... ഒരു വൈറ്റ് എക്സിക്യൂട്ടീവ്
💬 Comments
View all comments