0%

Chapter Title : ഞാൻ ചാർളി 3 ഇടവേളക്ക് മുൻപ്

Author : ചാര്‍ളി Read All Parts 229

പോലെ...... ശെരിക്കും ഷൈല ഉള്ളിൽ ഉള്ള പ്രണയം പുറത്ത് കാണിക്കുന്നതിനോപ്പം അവളുടെ മനസ്സും ഒരു മറയുമില്ലാതെ എനിക്ക് മുന്നിൽ തുറക്കുക ആയിരുന്നു.....

ഞാൻ: ഇനി എന്റെ ബീവി കഴിഞ്ഞതിനെ ഓർത്ത് വിഷമിക്കാതെ ഇന്നത്തെ സന്തോഷത്തെ മരണം കീഴ്പ്പെടുത്തി കളയും മുന്നെ ആസ്വദിക്ക്‌.... ഇനി വേണമെങ്കിൽ ചാർളി പറയും പോലെ പറയാം.....

ഷൈല: എനിക്കിഷ്ടം ആണ്.... ഒന്ന് പറയെട...... നിന്നിലെ ചാർളി എങ്ങനെ അത് വർണിക്കും......

ഞാൻ: ആയിരം ചാർളി മാരുടെ ഇടയിൽ ഞാൻ വെറും കുഞ്ഞാണ് പെണ്ണേ.... എങ്കിലും എന്റെ ബീവിക്ക് വേണ്ടി പറയാം ഇന്ന ഇത് കൂടി കഴിച്ചെ.....

എന്നും പറഞ്ഞ് ഞാൻ അവളുടെ വായിലേക്ക് അടുത്ത ഉരുളയും വെച്ച് കൊടുത്തു..... അവള് അത് കഴിക്കുമ്പോ എന്നോട് കഴിക്കാൻ ആംഗ്യം കാണിച്ചു... എന്നിട്ട് കണ്ണുരുട്ടി വേഗം കഴിക്ക്‌ എന്ന പോലെ കാണിച്ചു.... ശെരിക്കും നല്ല സുന്ദര നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുക തന്നെ ആയിരുന്നു......

ഷൈല: പറ എനിക്ക് കേൾക്കണം....

ഞാൻ: ഒരു മിനിറ്റ്..... """ ഇന്നലെകൾ നമുക്ക് ചുറ്റും നിരാശ നിറച്ച് വട്ടമിട്ടു പറന്നുകണ്ടിരിക്കും കാരണം അവ നമ്മുടെ ഓർമകൾ ആണ്... നാം രുജിച്ചറിഞ്ഞ നിമിഷങ്ങൾ... അതിലേക്ക് കണ്ണും നട്ട് നോക്കിയിരുന്ന ഇന്നത്തെ സന്തോഷം നഷ്ടപ്പെടുത്തിയാൽ നാളെ ഇതുമിങ്ങനെ നമുക്ക് ചുറ്റും നിരാശ നിറച്ച് പറന്നുകൊണ്ടിരിക്കും""" മതിയോ പെട്ടെന്ന് ഒന്ന് ഒപ്പിച്ച് പറഞ്ഞതാണ്.....

അതിന് മറുപടി അവളുടെ കണ്ണുകളിൽ കണ്ട തിളക്കം ആയിരുന്നു.... കരിമഷി കണ്ണുകൾ വീണ്ടും വിടർന്നു... കൺപീലികൾ ഇമ വെട്ടുന്നതിന് അനുസരിച്ച് അതിനെ നോക്കിയിരിക്കാൻ വല്ലാത്തൊരു ഭംഗിയുണ്ട്......

ഷൈല: ഇക്ക എന്തുവാ എന്നെ ഇങ്ങനെ എപ്പോഴും നോക്കുന്നെ എനിക്ക് അത് കാണുമ്പോ ചെറുതായി നാണം വരുന്നുണ്ട് കേട്ടോ.....

ഞാൻ: എന്റെ ബീവിയുടെ മൊഞ്ച് ശെരിക്കും എന്നെ മയക്കുന്നുണ്ട് നിന്നെ തന്നെ നോക്കിയിരുന്ന് പോവും.... അത്രക്കും രസമാടി മുത്തെ നിന്നെ കാണാൻ......

ഇങ്ങനൊക്കെ കോച്ച് വർത്തമാനങ്ങൾ ഒക്കെ പറഞ്ഞ് ഞങ്ങൾ ആഹാരവും ഒക്കെ കഴിച്ച് കഴിഞ്ഞപ്പോ എനിക്ക് അവൽ ലഡ്ഡു തന്നു.... ഞാൻ അതും കഴിച്ച് കൊണ്ടിരുന്നപ്പോ അവൽ എന്റെ കണ്ണിൽ നോക്കിയിരുന്ന്....

💬 Comments

View all comments