Chapter Title : ഞാൻ ചാർളി 3 ഇടവേളക്ക് മുൻപ്
കരയുകയോ.....
ഷൈല: എന്റെ സ്വപ്നങ്ങൾ എല്ലാം നഷ്ടമായി എന്നുറപ്പിച്ച് ജീവിക്കുവാൻ ആയിരുന്നു എന്റെ വിധി..... സത്യത്തിൽ നിന്നിൽ നിന്ന് പോലും ഞാൻ കിട്ടുമെന്ന് കരുതിയത് കുറച്ച് കാമം മാത്രം ആണ്..... പടച്ചോൻ ഒരു വലിയ സംഭവമാണ് എന്നെനിക്ക് ഇന്നാണ് മനസ്സിലായത്..... അവൻ നമ്മുക്ക് നാം ആഗ്രഹിക്കുന്നത് അതിന്റേതായ സമയങ്ങളിൽ നൽകും... എനിക്ക് ഇപ്പൊ നിന്നെ കിട്ടിയത് പോലെ...... ശെരിക്കും ഷൈല ഉള്ളിൽ ഉള്ള പ്രണയം പുറത്ത് കാണിക്കുന്നതിനോപ്പം അവളുടെ മനസ്സും ഒരു മറയുമില്ലാതെ എനിക്ക് മുന്നിൽ തുറക്കുക ആയിരുന്നു.....
ഞാൻ: ഇനി എന്റെ ബീവി കഴിഞ്ഞതിനെ ഓർത്ത് വിഷമിക്കാതെ ഇന്നത്തെ സന്തോഷത്തെ മരണം കീഴ്പ്പെടുത്തി കളയും മുന്നെ ആസ്വദിക്ക്.... ഇനി വേണമെങ്കിൽ ചാർളി പറയും പോലെ പറയാം.....
ഷൈല: എനിക്കിഷ്ടം ആണ്.... ഒന്ന് പറയെട...... നിന്നിലെ ചാർളി എങ്ങനെ അത് വർണിക്കും......
ഞാൻ: ആയിരം ചാർളി മാരുടെ ഇടയിൽ ഞാൻ വെറും കുഞ്ഞാണ് പെണ്ണേ.... എങ്കിലും എന്റെ ബീവിക്ക് വേണ്ടി പറയാം ഇന്ന ഇത് കൂടി കഴിച്ചെ.....
എന്നും പറഞ്ഞ് ഞാൻ അവളുടെ വായിലേക്ക് അടുത്ത ഉരുളയും വെച്ച് കൊടുത്തു..... അവള് അത് കഴിക്കുമ്പോ എന്നോട് കഴിക്കാൻ ആംഗ്യം കാണിച്ചു... എന്നിട്ട് കണ്ണുരുട്ടി വേഗം കഴിക്ക് എന്ന പോലെ കാണിച്ചു.... ശെരിക്കും നല്ല സുന്ദര നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുക തന്നെ ആയിരുന്നു......
ഷൈല: പറ എനിക്ക് കേൾക്കണം....
ഞാൻ: ഒരു മിനിറ്റ്..... """ ഇന്നലെകൾ നമുക്ക് ചുറ്റും നിരാശ നിറച്ച് വട്ടമിട്ടു പറന്നുകണ്ടിരിക്കും കാരണം അവ നമ്മുടെ ഓർമകൾ ആണ്... നാം രുജിച്ചറിഞ്ഞ നിമിഷങ്ങൾ...
💬 Comments
View all comments