Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
എന്റെ തേപ്പ് കാരിക്ക് മനസ്സിലാകാത്തത് വെറുതെ ശരീരം മോഹിച്ച് ഞാൻ സ്നേഹിച്ച ഇവൾക്ക് മനസ്സിലായി. ഞാൻ എന്ന വ്യക്തിത്വത്തെ. അവളോട് ഉള്ളിൽ തോന്നിയ ഇഷ്ടം പതിന്മടങ്ങ് അധികരിച്ചു എന്നതാണ് സത്യം. അവൾ വീണ്ടും തുടർന്നു.
രമ്യ: നിനക്ക് വേണ്ടത് എന്തായാലും ഞാൻ നിനക്ക് തരും. എന്റെ ജീവൻ വേണം എങ്കിലും. കാരണം നി ഒരിക്കലും ഒരു പെണ്ണ് നിന്റെ കൂടെ ജീവിക്കൂ എന്ന് പറഞ്ഞാല് അവളിനി എന്ത് വലിയ തെറ്റ് ചെയ്താലും നി അവളെ തന്നെ ജീവിത സഖിയാക്കും.
എന്റെ സംശയം ഇതൊക്കെ ഇവളോട് ആരു പറഞ്ഞു എന്നതാണ്. അതിനുളള മറുപടിയും അടുത്ത വരിയിൽ അവളെനിക്ക് നൽകി..
രമ്യ: എന്താടാ ആലോചിക്കുന്നെ, ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം എന്നാണോ..?.. അത് നിന്റെ വാവ എന്ന് പറയുന്ന മുതല് നിനക്ക് കോൾ ചെയ്യുന്നത് ഞങ്ങടെ കൂടെ ഇരുന്നാണ് ഹോസ്റ്റലിൽ വെച്ച്. ഇപ്പൊ മനസ്സിലായോ..?.. അവൾ നിന്നെ തമാശ ആയി എടുത്തപ്പോ എനിക്ക് അവളോട് ദേഷ്യം തോന്നി. പിന്നെ നിന്നോട് ഒരു തരം സഹതാപവും. അതൊക്കെ കൊണ്ടാവും ഈ മുത്തിനെ ഈശ്വരൻ എന്റെ കൈകളിൽ കൊണ്ട് തന്നത്. മതിവരുവോളം നിന്നെ സ്നേഹിക്കാൻ ആത്മാർത്ഥമായി.
എനിക്ക് ഉള്ളിൽ ഒരു കുറ്റബോധം മൊട്ടിട്ടുവോ എന്നൊരു സംശയം ഇല്ലെങ്കിൽ പിന്നെ എന്തിനാ എന്റെ മിഴികളിൽ ചെറുതായി നനവ് പടർന്നത്. അതെ ഞാൻ ആണ് ഇവളെ ഇന്നലെമുതൽ പ്രണയിച്ചത്. മനസ്സിലാക്കിയത് ഇന്നും. ഇവളെന്നെ മനസ്സിലാക്കി കഴിഞ്ഞാണ് പ്രണയിച്ചത്. പെണ്ണിന്റെ മനസ്സ് എങ്ങനെ ആണ് എന്ന് ഒരു പിടിയും കിട്ടില്ല ആർക്കും. എനിക്ക് അവളോട് വാവയോട് തോന്നിയതിനെ കാലും പത്തിരട്ടി പ്രണയവും ബഹുമാനവും തോന്നിയോ എന്നൊരു സംശയം. ചെറുതായി സങ്കടം നിറഞ്ഞ് നിൽക്കുന്നത് പോലെ എന്റെ വാക്കുകൾ എന്നിൽ നിന്നും പുറത്ത് വന്നു.
ഞാൻ: എടി നമ്മളൊക്കെ എന്തൊക്കെ കാണിച്ചാലും എങ്ങനെയൊക്കെ ജീവിച്ചാലും അതിലെല്ലാം വിധി നിറയുന്നുണ്ടാവും.... ഇനി എന്റെ വിധി നീ ആണ് പെണ്ണേ... ഇൗ നിലാവിനെ സാക്ഷി നിർത്തി ഞാൻ നിനക്ക് വാക്ക് തരുന്നു. നിന്നെയും കൊണ്ടെ ഞാൻ പോവു അതിനി മരണത്തിലേക്ക് ആയാലും.
ഞാൻ
💬 Comments
View all comments