0%

Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Author : ചാര്‍ളി Read All Parts 199

ഭയവും നിറഞ്ഞ് നിന്നിരുന്നു. ഒപ്പം ഒരു വല്ലാത്തൊരു ഫീലും. വാക്കുകൾക്ക് അതിനെ വിവരിക്കാൻ കഴിയില്ല എന്നതാണ് സത്യം.

രമ്യ: എന്തെ പൊന്നുസിന് പേടിയുണ്ടോ..?. ഞാൻ അല്ലെ എന്റെ പൊന്നുസിന്റെ കൂടെ നിൽക്കുന്നത് എന്റെ വീട്ടിൽ ഞാൻ എന്നതിലും ഒരു ധൈര്യം ഇനി എന്റെ മോന് വേണോ..?...

അവൾ  എന്തോ വെട്ടിപിടിച്ച ഒരു വ്യക്തിയുടെ വാക്കുകളുടെ രീതിയിൽ ആയിരുന്നു എന്നോടത്‌ പറഞ്ഞത്.

ഞാൻ അവളുടെ വിരലുകളിലൂടെ എന്റെ വിരലുകൾ കോർത്ത് പിടിച്ച് കൊണ്ട് ടെറസ്സിൽ കെട്ടിയ ചെറിയ മതിലിലേക്ക്‌ ചാരി ഇരുന്നു എന്നോട് തോൾ ചേർന്ന് അവളും എനിക്കൊപ്പം ഇരുന്നു. എന്റെ തോളിൽ തലച്ചായ്‌ച്ച് കൊണ്ട്. എന്നിൽ ഒരു ചോദ്യം അവളോട് ചോദിക്കാൻ ഉണ്ടായിരുന്നു.

ഞാൻ: നി ഒറ്റ ദിവസം മാത്രം സംസാരിച്ച എന്നെ ഇങ്ങനെ പ്രണയിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു. ഞാൻ ചതിക്കും എന്ന് നിനക്ക് പെടിയില്ലെ...?..

കുറച്ച് നേരം അവൾ മൗനം പൂണ്ട് ആയിരുന്നു  ഇരുന്നത്. പിന്നെ പതിയെ ഒരു നിശ്വാസം എടുത്തുകൊണ്ട് അവളെന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് എന്റെ കവിളിലൂടെ വിരലുകൾ ഓടിച്ചു. എന്നിട്ട് എന്റെ ചെവിയിൽ അവളുടെ ചുണ്ടുകൾ ചേർത്ത് അവൾ ആദ്യം പറഞ്ഞത് മരണം കൊണ്ടല്ലാതെ എന്നെ നിന്നിൽ നിന്നും പിരിക്കാൻ ആർക്കും കഴിയില്ല അത്രക്ക് ഇഷ്ടാട നിന്നെ. എന്നായിരുന്നു. പിന്നെ തുടർന്ന് കൊണ്ട്.

രമ്യ: നിങ്ങള് ആണുങ്ങൾക്ക് മാത്രേ കണ്ടയുടനെ പ്രണയം വരുള്ളോ..?? എന്താ ഞങ്ങൾക്ക് വന്ന് കൂടെ. ഞാൻ നിന്നോട് ആദ്യമേ പറഞ്ഞത് ഒക്കെ തന്നെയാണ് എനിക്ക് നിന്നോട് ഒരിഷ്ടം തൊന്നുവാൻ ഉള്ള കാരണങ്ങൾ നിന്റെ നിഷ്കളങ്കമായ മനസ്സ്. അതിൽ നിനക്ക് ഒരുപാട് കള്ളം സംരക്ഷിക്കാൻ പറ്റില്ല. അത് പോലെ സ്നേഹിക്കുന്നവർക്ക് വേണ്ടി നി എത്ര വേദന വേണമെങ്കിലും സഹിക്കും. കാരണം വാവക്ക് തേക്കാൻ നീ ആയിട്ട് നിന്ന് കൊടുത്തതല്ലെ നിന്റെ വേദന പോലും മറന്നിട്ട്‌. ഒരു പെണ്ണിന് ഇതിലും വലിയ എന്ത് കാര്യം ആട വേണ്ടത് അവൻ നെഞ്ചില് സത്യം ഉള്ളവൻ ആണെന്ന് അറിയാൻ.

ഒരു നിമിഷം ഞാൻ ഒന്ന് ഖൽബുകൊണ്ട് അവളോട് ക്ഷമ ചോദിച്ചു. ജീവനേക്കാൾ സ്നേഹിച്ച

💬 Comments

View all comments