Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
ഇവളാണ് എന്റെ പെണ്ണ് എന്ന് പറഞ്ഞ് സാത്താനിൽ നിന്നും അവളുടെ മുന്നിൽ എന്നെ ചാർളിയാക്കി മാറ്റിയിരുന്നു. ഒടുവിൽ ചാർളി തന്നെ മുന്നിൽ വന്നു. അവളോട് ഉള്ളിന്റെയുള്ളിൽ എത്രയൊക്കെ ഇല്ല എന്ന് പറഞ്ഞാലും ഒരു പ്രണയം ഉണ്ട് എന്നത് ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ.
മനസ്സുപോലെ ശരീരവും അവളുടെ മുന്നിൽ ചലനം ഇല്ലാതെ അവളെ മാത്രം നോക്കി നിന്ന് പോയി. ചെറുതായി കലങ്ങിയ അവളുടെ കണ്ണുകൾ എന്നിൽ വിഷാദം നിറക്കുന്നത് ഞാൻ മനസ്സിലാക്കി. അതെ പെണ്ണേ നി എന്നിലെ സാത്താനെ തോൾപ്പിച്ചവൾ ആണ്. എന്ന് എന്റെ ഖൽബ് മന്ത്രിക്കും പോലെ തോന്നി. കാലും കയ്യും ഒന്നും ചലിക്കാത്ത അവസ്ഥ ആകെ മനസ്സിലൊരു അങ്കലാപ്പ്. അവളെന്റെ അരികിലേക്ക് എന്തോ ജീവൻ കിട്ടിയത് പോലെ നടന്ന് വരുമ്പോ പ്രതിമയെ കണക്ക് അവളുടെ മുന്നിൽ നിൽക്കുവാനെ എനിക്ക് കഴിഞ്ഞുള്ളൂ. അവളരുകിലേക്ക് വരുന്ന ഓരോ നിമിഷവും എന്റെ ചങ്കിടിപ്പ് പരിധികൾക്കും മുകളിൽ ആയി മാറിയിരുന്നു.
എന്റെ കുറച്ച് അടുത്ത് എത്തിയതും അവൾ ഓടി വന്നെന്‍റെ മാറിലേക്ക് വീണെന്നെ കെട്ടി പിടിച്ചപ്പോൾ ഞാൻ അവൾ സ്നേഹിക്കുന്ന വെറും നന്മയുടെ ഉറവിടമായ ചാർളി ആയി മാറിയിരുന്നു. പതിയെ എന്റെ കൈകൾക്ക് ചലനം വന്നത് പോലെ തോന്നി പോയി. അവളെന്റെ നെഞ്ചില് ചുംബനം നൽകി ഉയർന്ന് കണ്ണുകൾ തുടച്ച് കൊണ്ട് വാ നമുക്ക് ടെറസ്സിൽ പോവാം പൊന്നൂസ് മുത്തെ എന്നും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് അവൽ നടന്നു. പിന്നാലെ ഞാനും അപ്പോഴും ഞാൻ എന്റെ ശെരിയായ മാനസിക നിലയിൽ എത്തിയിട്ടില്ലായിരുന്ന്.
എന്റെ മനസ്സ് ഇങ്ങനെ മന്ത്രിക്കുന്നത് എനിക്ക് കേൾക്കാം ആയിരുന്നു." ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രഷൻ." തിരികെ എന്റെ മൈൻഡ് എന്നിലേക്ക് വന്നപ്പോ എന്റെ കയ്യും പിടിച്ച് ഒരു വിജയിയെ പോലെ എന്നോട് ചേർന്ന് നില്ക്കുന്ന രമ്യയെ ആണ് കാണുന്നത്. നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മുഖത്തിനു മുന്നിലൂടെ മൂന്ന് നാല് മുടിയിഴകൾ കിടക്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗി തോന്നി. ഞാൻ പതിയെ മൗനത്തിന് വിരാമം ഇട്ടു.
ഞാൻ: എടി ഇവിടെ ആരും ഇല്ലേ...
എന്നിൽ ഒരു തരം
💬 Comments
View all comments