Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
മനുഷ്യന്റെ പകുതി ജീവൻ അങ്ങ് പോയി.
അല്ലെങ്കിൽ തന്നെ മുഴുവൻ പേടിച്ച് വിറച്ച് ആണ് വരുന്നത് അതിന്റെ കൂടെ ഇതും. എന്തായാലും ഞാൻ അകത്ത് കയറി അവളെ മിസ്സ് അടിച്ചു. അപ്പോഴേക്കും മുൻവാതിൽ തുറന്ന് ഒരു ടി ഷർട്ടും പാവാടയും ഇട്ട് ഒരു അടാർ ഐറ്റം ഇറങ്ങി വരുന്നു. എങ്ങും വെളിച്ചം ഒന്നുമില്ല എങ്കിലും മിറ്റത്തെ കളർ ബൾബിന്റെ പ്രകാശത്തിൽ ഞാൻ അവളെ കണ്ടൂ. ആദ്യമായി എന്റെ രമ്യയെ. പ്രതീക്ഷകൾക്കും അപ്പുറം ആയിരുന്നു രമ്യയുടെ ഭംഗി. പാവാട മുട്ടിനു താഴെ വരെയേ ഉള്ളൂ. എന്റെ നെഞ്ചിടിപ്പ് ഒരു നിമിഷം നിന്നുപോയി. എന്റെ റബ്ബേ ഇവളിനി സ്വർഗ്ഗത്തിലെ ഹൂറി മാരിൽ ഒരാൾ ആണോ എന്ന് കരുതിപോയി.
ഗേറ്റിൽ നിന്നും വീട്ടിലേക്ക് കുറച്ച് നടക്കാനുണ്ട് ഞാൻ അവരുടെ സിറ്റൗട്ടിന് വെളിയിൽ തന്നെ നിന്നുപോയി. അവളുടെ ശരീരത്തിൽ മതി മറന്ന്. അല്ല എന്റെ പ്രണയിനിയിൽ മതി മറന്ന്. എന്റെ ഉള്ളിൽ ഒരു വാക്ക് തർക്കം തന്നെ നടക്കുകയായിരുന്നു, എന്ന് തോന്നിയ നിമിഷങ്ങൾ. സാത്താൻ അവളെ ഉപയോഗിച്ച് വലിച്ചെറിയാൻ പറയുമ്പോ ചാർളി ഇവളാണ് എന്റെ പെണ്ണ് എന്ന് പറഞ്ഞ് സാത്താനിൽ നിന്നും അവളുടെ മുന്നിൽ എന്നെ ചാർളിയാക്കി മാറ്റിയിരുന്നു. ഒടുവിൽ ചാർളി തന്നെ മുന്നിൽ വന്നു. അവളോട് ഉള്ളിന്റെയുള്ളിൽ എത്രയൊക്കെ ഇല്ല എന്ന് പറഞ്ഞാലും ഒരു പ്രണയം ഉണ്ട് എന്നത് ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ.
മനസ്സുപോലെ ശരീരവും അവളുടെ മുന്നിൽ ചലനം ഇല്ലാതെ അവളെ മാത്രം നോക്കി നിന്ന് പോയി. ചെറുതായി കലങ്ങിയ അവളുടെ കണ്ണുകൾ എന്നിൽ വിഷാദം നിറക്കുന്നത് ഞാൻ മനസ്സിലാക്കി.
💬 Comments
View all comments