0%

Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Author : ചാര്‍ളി Read All Parts 708

അതിൽ നിനക്ക് ഒരുപാട് കള്ളം സംരക്ഷിക്കാൻ പറ്റില്ല. അത് പോലെ സ്നേഹിക്കുന്നവർക്ക് വേണ്ടി നി എത്ര വേദന വേണമെങ്കിലും സഹിക്കും. കാരണം വാവക്ക് തേക്കാൻ നീ ആയിട്ട് നിന്ന് കൊടുത്തതല്ലെ നിന്റെ വേദന പോലും മറന്നിട്ട്‌. ഒരു പെണ്ണിന് ഇതിലും വലിയ എന്ത് കാര്യം ആട വേണ്ടത് അവൻ നെഞ്ചില് സത്യം ഉള്ളവൻ ആണെന്ന് അറിയാൻ.

ഒരു നിമിഷം ഞാൻ ഒന്ന് ഖൽബുകൊണ്ട് അവളോട് ക്ഷമ ചോദിച്ചു. ജീവനേക്കാൾ സ്നേഹിച്ച എന്റെ തേപ്പ് കാരിക്ക്‌ മനസ്സിലാകാത്തത് വെറുതെ ശരീരം മോഹിച്ച് ഞാൻ സ്നേഹിച്ച ഇവൾക്ക് മനസ്സിലായി. ഞാൻ എന്ന വ്യക്തിത്വത്തെ. അവളോട് ഉള്ളിൽ തോന്നിയ ഇഷ്ടം പതിന്മടങ്ങ് അധികരിച്ചു എന്നതാണ് സത്യം. അവൾ വീണ്ടും തുടർന്നു.

രമ്യ: നിനക്ക് വേണ്ടത് എന്തായാലും ഞാൻ നിനക്ക് തരും. എന്റെ ജീവൻ വേണം എങ്കിലും. കാരണം നി ഒരിക്കലും ഒരു പെണ്ണ് നിന്റെ കൂടെ ജീവിക്കൂ എന്ന് പറഞ്ഞാല് അവളിനി എന്ത് വലിയ തെറ്റ് ചെയ്താലും നി അവളെ തന്നെ ജീവിത സഖിയാക്കും.

എന്റെ സംശയം ഇതൊക്കെ ഇവളോട് ആരു പറഞ്ഞു എന്നതാണ്. അതിനുളള മറുപടിയും അടുത്ത വരിയിൽ അവളെനിക്ക്‌ നൽകി..

രമ്യ: എന്താടാ ആലോചിക്കുന്നെ, ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം എന്നാണോ..?.. അത് നിന്റെ വാവ എന്ന് പറയുന്ന മുതല് നിനക്ക് കോൾ ചെയ്യുന്നത് ഞങ്ങടെ കൂടെ ഇരുന്നാണ് ഹോസ്റ്റലിൽ വെച്ച്. ഇപ്പൊ മനസ്സിലായോ..?.. അവൾ നിന്നെ തമാശ ആയി എടുത്തപ്പോ എനിക്ക് അവളോട് ദേഷ്യം തോന്നി. പിന്നെ നിന്നോട് ഒരു തരം സഹതാപവും. അതൊക്കെ കൊണ്ടാവും ഈ

💬 Comments

View all comments