0%

Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Author : ചാര്‍ളി Read All Parts 709

മുത്തിനെ ഈശ്വരൻ എന്റെ കൈകളിൽ കൊണ്ട് തന്നത്. മതിവരുവോളം നിന്നെ സ്നേഹിക്കാൻ ആത്മാർത്ഥമായി.

എനിക്ക് ഉള്ളിൽ ഒരു കുറ്റബോധം മൊട്ടിട്ടുവോ എന്നൊരു സംശയം ഇല്ലെങ്കിൽ പിന്നെ എന്തിനാ എന്റെ മിഴികളിൽ ചെറുതായി നനവ് പടർന്നത്. അതെ ഞാൻ ആണ് ഇവളെ ഇന്നലെമുതൽ പ്രണയിച്ചത്. മനസ്സിലാക്കിയത് ഇന്നും. ഇവളെന്നെ മനസ്സിലാക്കി കഴിഞ്ഞാണ് പ്രണയിച്ചത്. പെണ്ണിന്റെ മനസ്സ് എങ്ങനെ ആണ് എന്ന് ഒരു പിടിയും കിട്ടില്ല ആർക്കും. എനിക്ക് അവളോട് വാവയോട് തോന്നിയതിനെ കാലും പത്തിരട്ടി പ്രണയവും ബഹുമാനവും തോന്നിയോ എന്നൊരു സംശയം. ചെറുതായി സങ്കടം നിറഞ്ഞ് നിൽക്കുന്നത് പോലെ എന്റെ വാക്കുകൾ എന്നിൽ നിന്നും പുറത്ത് വന്നു.

ഞാൻ: എടി നമ്മളൊക്കെ എന്തൊക്കെ കാണിച്ചാലും എങ്ങനെയൊക്കെ ജീവിച്ചാലും അതിലെല്ലാം വിധി നിറയുന്നുണ്ടാവും.... ഇനി എന്റെ വിധി നീ ആണ് പെണ്ണേ... ഇൗ നിലാവിനെ സാക്ഷി നിർത്തി ഞാൻ നിനക്ക് വാക്ക് തരുന്നു. നിന്നെയും കൊണ്ടെ ഞാൻ പോവു അതിനി മരണത്തിലേക്ക് ആയാലും.

ഞാൻ അത് പറഞ്ഞ് നിർത്തിയതും എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു ഒരു സ്നേഹ ചുംബനം ആയി. എന്നിട്ട് എന്റെ ചെവിയിൽ ഒരു പെണ്ണിന്റെ നാണത്തോടെ ഐ ലൗ യു എന്ന് പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല... ജീവനുള്ള കാലത്തോളം. ഞാൻ പതിയെ എഴുന്നേറ്റ് ചെറിയ മുട്ടോളം പൊക്കമുള്ള മതിലിൽ കൈ വെച്ച് താഴോട്ട് നോക്കി കൊണ്ട് തുടർന്നു. കാരണം അവളുടെ സ്നേഹം അവൾ പറഞ്ഞത് പോലെ ഞാൻ തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. നിലാവിന്റെ ചാരുതയിൽ ഭൂമിയുടെ മടിത്തട്ടിൽ അവളെനിക്കായി അവളുടെ മനസ്സും ശരീരവും പ്രണയവും കൈമാറി.

💬 Comments

View all comments