0%

Chapter Title : ഞാൻ ചാർളി 7 ക്ലൈമാക്സിലേക്ക്

Author : ചാര്‍ളി Read All Parts 272

അതിൽ നമ്മുടെ എല്ലാ പ്രശ്നവും തീരും എനിക്ക് ഉറപ്പുണ്ട്. ഞാൻ: എനിക്ക് ഒന്നും അറിയില്ല എല്ലാം ഒന്ന് ശുഭം ആയാല് മതി ആയിരുന്നു. രമ്യ: റെഡി ആവും ഇക്ക. ഇനിയും ഇങ്ങനെ സംസാരിച്ച് നടന്നാലേ വീട്ടിൽ പോകുമ്പോ എനിക്ക് പുതിയ പണി വല്ലതും കിട്ടും. എത്രയൊക്കെ ആരൊക്കെ വാക്ക് കൊണ്ട് എന്നെ കുറ്റം പറഞ്ഞാലും. അതിൽ ഞാൻ എത്ര തന്നെ സങ്കട പെട്ടാലും ഇക്കാടെ മോളൂസെ എന്നൊരു വിളിയിൽ തീരുന്ന വേദനകളെ എനിക്ക് ഉണ്ടാവു..... ഞാൻ: ഒരു പാട് സെന്റി അടിക്കല്ലെ മോളൂസെ പ്ലീസ്....

ഞാൻ അത് പറഞ്ഞതും ഞങ്ങൾ രണ്ടും പരസ്പരം കണ്ണോട് കണ്ണ് നോക്കി ചിരിച്ച് കൊണ്ട് വീണ്ടും നടന്നു കൊണ്ടിരുന്നു. സത്യത്തിൽ രണ്ടുപേരും പരിസരം പോലും മറന്നു എന്നത് മനസ്സിലാക്കിയത് ഒരു കിലോമീറ്റർ കഴിഞ്ഞ് വീണ്ടും ബസ്സ്റ്റാൻഡ് എത്തിയപ്പോ ആണ്. അപ്പോഴേക്കും എന്റെ കയ്യിലെ ഫോൺ വേടിച്ച് അവള് തന്നെ അഞ്ചു എന്നൊരു പുതിയ കോൺടാക്റ്റ് ആട് ചെയ്തു. എന്നെ ഇക്ക ഇനി വിളിക്കരുത് ഞാൻ വിളിച്ചോലാം. അത് പോലെ എന്തേലും അറിയണം എങ്കിൽ ഇതിൽ വിളിച്ച് പറഞ്ഞ മതി അവൾക്ക് എപ്പോ വേണേലും എന്നെ വിളിക്കാം. ഇപ്പൊ ഒരുവിധം പിടി കിട്ടിയല്ലോ....

ഞാൻ തലയാട്ടി കിട്ടി എന്നപോലെ കാണിച്ചു. എന്നിട്ട് വന്ന ഒരു ഓട്ടോക്ക്‌ കൈകാണിച്ച് ഞങ്ങൾ അതിൽ കയറി ബൈക്ക് ഇരിക്കുന്ന മാളിലേക്ക് പോയി. ഓട്ടോയിൽ നിന്നും ഇറങ്ങി. ഞാൻ പൈസയും കൊടുത്ത് എന്റെ ബൈക്ക് എടുത്ത് കൊണ്ട് വന്നപ്പോ... സ്ഥിരം കാമുകി മാരുടെ ക്ലീഷെ വാക്കുകൾ പറയാനോ ജാഡ ഇറക്കാനോ നിൽക്കാതെ സ്വന്തം ഭാര്യയുടെ അധികാരത്തിൽ എന്റെ വണ്ടിയുടെ പിന്നിൽ കയറി എന്റെ വയറ്റിലൂടെ കയ്യിട്ട് എന്നോട് ചേർന്നിരുന്ന്. വൻ സൈഡ് ആണ് രമ്യ ഇരുന്നത്..

അപ്പോ എനിക്ക് തോന്നിയത്... ഇപ്പൊ ദുനിയാവിലെ തന്നെ ഏറ്റവും സന്തോഷ മുള്ളവൻ ഞാൻ മാത്രം ആണെന്ന്. ബൈക്ക് പതിയെ ഞാൻ മുന്നോട്ട് എടുത്തു സൈഡ് മിററിലൂടെ അവളെയും നോക്കി ബൈക്കൊരു 40 സ്പീഡിൽ പോകുമ്പോ അവളുടെ പാറി പറക്കുന്ന മുടിയിഴകൾ അവളുടെ സുന്ദരമായ

💬 Comments

View all comments