0%

Chapter Title : ഞാൻ ചാർളി തുടക്കം (ചാര്‍ളി)

Author : ചാര്‍ളി Read All Parts 774

ഞാൻ: നല്ലപോലെ....

രമ്യ: ഞാനൊരു സത്യം പറയട്ടെ... താൻ ഒന്നും കരുതരുത്

ഞാൻ: എന്താടോ...കാര്യം പറ...

(എന്റെ മനസ്സിൽ എന്നിലെ സാത്താൻ ഉണർന്ന് കഴിഞ്ഞിരുന്നു ഇനി ഏത് പെണ്ണ് എന്റെ വലയിൽ കുരുങ്ങിയാലും അവളെ രുജിക്കുക എന്നിട്ട് എന്നെ തേക്കും മുന്നെ അവളെ ഒഴിവാക്കി കളയുക.... ഞാൻ അപ്പോൾ തന്നെ എന്റെ പുതിയ എഫ് ബിക്ക്‌ പേര് കണ്ടെത്തിയിരുന്നു...)

രമ്യ: ഇപ്പൊ പറയാവോ എന്നെനിക്കറിയില്ല എങ്കിലും പറയുവാ തന്റെ വരികൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്....

ഞാൻ: ഒരുത്തി ഇങ്ങനെ ഒന്നിഷ്ടപ്പെട്ടത....

രമ്യ: എല്ലാരും അങ്ങനെ ആവണം എന്നുണ്ടോ..... തന്റെ ഐഡിയിലെ എല്ലാ പോസ്റ്റും ഞാൻ സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചിട്ടുണ്ട് .....

ഞാൻ: വെറുതെ പോക്കാതെ കൊച്ചെ റൂഫിൽ തട്ടി എന്റെ തല പോളിയും....

""ഇങ്ങനെ മെസ്സേജ് അയച്ച് കൊണ്ടിരുന്നപ്പോ തന്നെ ഉറക്കം എന്റെ കണ്ണുകളിൽ തഴുകി വന്നു പിന്നെ മെസ്സേജിന് ഒന്നും നിൽക്കാതെ ഫോണും ടേബിളിൽ വെച്ച് ഉറങ്ങിപ്പോയി""

പതിവുപോലെ ഉമ്മയുടെ വിളിയൊന്നും കേട്ടില്ല പക്ഷേ എടാ എണീക്കട മരപ്പട്ടി എന്ന് പറഞ്ഞ് ആരോ എന്നെ ചവിട്ടി എണീപ്പിച്ചു.... കണ്ണ് തുറന്ന് നോക്കുമ്പോ അഷ്റഫും അനീഷും ഇവന്മാരെന്ത ഇത്ര വെളുപ്പിനെ ഇവിടെ ഇപ്പോഴേങ്ങാണ്ട ഒന്ന് മയങ്ങിയെ.....

ഞാൻ: എന്താടാ ഇത്ര രാവിലെ....

അനീഷ്: രാവിലെയോ കൊള്ളാട കൊപ്പെ സമയം 11.30 ആയി കൊപ്പെ....

"ഞാൻ പെട്ടെന്ന് ടേബിളിൽ നിന്നും ഫോൺ എടുത്ത് നോക്കി അതെ 11.30 കഴിഞ്ഞു... അല്ലോഹ്‌ അപ്പോഴാണ് ഓർത്തത് ഇന്ന്  പി എസ് സി പരീക്ഷയുണ്ട് ഞങ്ങൾക്ക് മൂന്ന് പേർക്കും".....

ഞാൻ വേഗം

💬 Comments

View all comments