Chapter Title : ഞാൻ ചാർളി തുടക്കം (ചാര്‍ളി)
ചാടിയെണീറ്റു നേരെ ബാത്ത്റൂമിലേക്ക് ഓടി 1 മണിക്ക് എക്സാം തുടങ്ങും എങ്ങനെ ആയാലും ഇവിടുന്ന് 45 മിനിറ്റ് യാത്രയുണ്ട്..... നേരെ കുളികഴിഞ്ഞ് ഇറങ്ങി വന്നപ്പോ...
അഷറഫ്: നി എന്താടാ ഇന്നലെ രാത്രി മെസ്സേജ് അയച്ചത്..... അവള് നിന്നെ തെച്ചെന്നും പറഞ്ഞ് എന്നിട്ട് നി പുകക്കുവ നിങ്ങള് വരുന്നോ എന്നൊക്കെ ചൊതിച്ചിട്ട് ഇവിടെ ഒന്നും കാണുന്നില്ലല്ലോ...... ""അപ്പോഴാണ് ഞാൻ അത് നോക്കിയത് പടച്ചോനെ ഉമ്മ രാവിലെ കണ്ടുകാണുമോ"""
അനീഷ്: ഇതെതാട രമ്യ 20 മെസ്സേജ് അയച്ചേക്കുന്ന്....
ഇവരെന്‍റെ ചങ്കുകളാണ് ഒരു വിധം എന്നെ പറ്റി എല്ലാം അറിയാം ഇന്നലെ വരെ ഇന്നലെ ഞാൻ മാറിയ വിവരം അവരോട് പോലും എനിക്ക് പറയാൻ തോന്നിയില്ല....
ഞാൻ അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ലോക്ക് ഉള്ളതുകൊണ്ട് മെസ്സേജ് എടുക്കാൻ പറ്റില്ല പക്ഷേ ഡിസ്പ്ലേ നോക്കാം ആപ്ലിക്കേഷൻ മാത്രേ ലോക്ക് ചെയ്തിട്ടുള്ളൂ അതും വാട്ട്സ്ആപ്പ് ഒൺലി.... അതവൻമാർക്ക് അറിയാം അതുകൊണ്ട് അത് അവന്മാർ ചൊതിച്ചിട്ടില്ല അവന്മാരുടെ പ്രണയവും എനിക്കറിയാം എല്ലാം ഞങ്ങൾ തമ്മിൽ പങ്ക് വെക്കാറുണ്ട്.....
അത്രക്കും നല്ല ഫ്രണ്ട്സ് ആണ് ഞങ്ങൾ മൂന്ന് പേരും....
ഞാൻ: അതെട അവൽ തേച്ച് തേച്ച് ഞാൻ ഒരുകാര്യം പഠിച്ചു ഇനി അവളെ പ്രണയിച്ചു നടക്കുന്നത് ഊളത്തരം ആണെന്ന്.....
അഷറഫ്: ഞങ്ങളിത് നിന്നോട് എത്ര തവണ പറഞ്ഞു അവളൊരിക്കലും നിന്നെ ആത്മാർത്ഥമായി അല്ലടാ സ്നേഹിച്ചത് നിന്റെ വരികളോടുള്ള പ്രണയം ആയിരുന്നു നിന്നോടല്ല ......
അനീഷ്: അതേട നി ഇപ്പൊ ഓക്കേ അല്ലെ അതോ പോകുന്ന വഴിയിൽ കരഞ്ഞ് വിളിച്ച് ഞങ്ങളെ ധർമ സങ്കടത്തിൽ ആക്കുവോ....
💬 Comments
View all comments