Chapter Title : ഞാൻ ചാർളി തുടക്കം (ചാര്‍ളി)
അയച്ചു ""എന്തുവാടി ഇതൊരുമാതിരി കാമുകി മാരെ പ്പോലെ എന്താ പറ്റിയത് എനിക്കൊരു എക്സാം ഉണ്ടായിരുന്നു.....
അതിന് പോയിട്ട് തിരികെ വീട്ടിലേക്ക് പോകുവാ ചെന്നിട്ട് ഞാൻ വിളിക്കാം വേറെ ആരെയും വിളിക്കാൻ ഇല്ലല്ലോ അതോണ്ട് എന്തായാലും വിളിക്കാം"""
അഷറഫ്: വീണ്ടും അവളാണോട മൈരെ....
ഞാൻ: അല്ലെട ഇത് വേറെ ഒരെണ്ണം പ്രണയമൊന്നും അല്ല ഫ്രണ്ട് ആട...
അനീഷ്: മച്ചാനെ എന്നിട്ട് അവളൊരു 100 മെസ്സേജ് അയച്ചിട്ടുണ്ട് അല്ലോ..... എന്തായാലും ഇനിയും പോയി തേപ്പും വേടിച്ചിട്ട് ഞങ്ങടെ അടുത്ത് കിടന്ന് മൊങ്ങാതിരുന്ന മതി.....
ഞാൻ: മച്ചാനെ ഞാൻ പ്രണയം എന്ന ആപ്ലിക്കേഷൻ അങ്ങ് അൻഇൻസ്റ്റാൾ ചെയ്തു..... ഇനി ആരെയും ആത്മാർത്ഥമായി പ്രണയിക്കില്ല മുത്തുമണികളെ...... ഇങ്ങോട്ട് പ്രേമിക്കാൻ വന്നാലും ഞാനങ്ങ് തേക്കും.....
അഷറഫ്: അതെന്തോ നി ചെയ്യ് പിന്നെ ഞങ്ങടെ അടുത്ത് വന്നിരുന്നു ഇനിയും മോങ്ങിയ ഞങ്ങൾ തന്നെ നിന്നെ ഇടിക്കും.....
അവന്മാരെയും കുറ്റം പറയാൻ പറ്റില്ല കഴിഞ്ഞ 2 തവണ അൻസിയെന്നെ തേച്ചപ്പൊഴെ ഇവർ പറഞ്ഞത അവളൊരിക്കലും നിനക്ക് കിട്ടില്ലെട ഇനി അവളുടെ പേരും പറഞ്ഞ് മൊങ്ങണ്ടാന്ന്...
അന്ന് എവിടെ കേൾക്കാൻ.... അറിയാത്ത പിള്ള ചൊറിയുമ്പൾ അറിയും എന്നാണല്ലോ പ്രമാണം അത് തന്നെയാണ് സത്യവും...... അങ്ങനെ നേരെ വീട്ടിലേക്ക് വെച്ച് പിടിച്ചു.... വീടിന്റെ അടുത്ത കവലയിൽ നിന്നും മൂന്നുപേരും പിരിഞ്ഞു.... ഞാൻ അവിടത്തെ കടയിൽ നിന്നും രണ്ട് പാക്കറ്റ് ഗോൾഡ് ഫ്ലാക് വാങ്ങി വീട്ടിലേക്ക് വിട്ടു..... പോക്കറ്റ് മണി എന്റെ ബ്രോ അയച്ച് തരും അതോണ്ട് അതിനൊരു മുട്ടില്ലാതെ പോണു.... കാരണം ഞങ്ങൾ നല്ല ഫ്രണ്ട്സ് പോലെ ആയിരുന്നു ഇപ്പോഴും
💬 Comments
View all comments