Chapter Title : ഞാൻ എന്ന കുടുംബം 2 [Shaji Pappan]
വീട്ടിലേക്ക് പോയി. അനുചേച്ചിയെ ഫേസ് ചെയ്യാൻ ഒരു വല്ലാത്ത ചമ്മൽ ആയിരുന്നു. ഞാൻ വീട്ടിൽ എത്തിയപ്പോൾ മൂന്നുമണിയോളം ആയി. എന്നെ കാണാത്തതിലുള്ള ദേഷ്യം ഉണ്ട്..
"നീയിത് എവിടെപ്പോയി കിടക്കുവാരുന്നു.. എത്ര നേരം നോക്കിയിരുന്നു.. ചേച്ചിയുടെ ചോദ്യം. ഞാൻ മറുപടി ഒന്നും മിണ്ടിയില്ല.
അവളെന്റെ റിസൾട്ട് അറിഞ്ഞിട്ടുണ്ട്. ആ മുഖത്തു സന്തോഷമുണ്ട്. അത് വ്യക്തമാണ്. എന്നെ കാണിച്ചു തരേണ്ടല്ലോ എണ്ണത്തിലുള്ള സന്തോഷം ആയിരിക്കും. ഉറപ്പ്.
പതിവില്ലാതെ അമ്മയിന്ന് നേരത്തെ വന്നിട്ടുണ്ട്. അടുക്കളയിൽ എന്തോ ഉണ്ടാക്കുന്നു.. ഞാൻ അവിടേക്ക് പോയി. പായസമാണ്. ഞാൻ ജയിച്ചതിൻറെ സന്തോഷം. ഈ സമീപകാലത്തൊന്നും അമ്മയെ ഇത്രക്ക് സന്തോഷമായി ഞാൻ കണ്ടിട്ടില്ല. അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്കും കുറെയൊക്കെ ഹാപ്പിയായി..
"നീ വല്ലതും കഴിച്ചോ..?? - അമ്മ
"ആ.. ആരോമലിന്റെ വീട്ടിൽ ആയിരുന്നു..
"എന്താടാ.. നിനക്കൊരു സന്തോഷം ഇല്ലാത്ത പോലെ.. അമ്മ അടുത്ത് വന്നു ചോദിച്ചു..
"ഒന്നല്ല അമ്മെ.. ഞാൻ പ്രതീക്ഷിച്ച റിസൾട്ട് കിട്ടിയില്ല..
"ആ.. നിനക്ക് ഇത്രേം കിട്ടുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല.. അമ്മയുടെ തഗ്..
അമ്മ വീണ്ടും പായസത്തിൽ ശ്രദ്ധിച്ചപ്പോൾ, ഞാൻ പതിയെ മുറിയിലേക്ക് വലിഞ്ഞു. നേരെ പോയി കിടന്നു. അപ്പോൾ അവളെന്റെ മുറിയിലേക്ക് വന്നു.
"എന്താടാ.. സന്തോഷമായോ..?? -ചേച്ചി
"ഒഹ്ഹ്.. ഇയാൾക്കല്ലേ സന്തോഷം..
"ചേച്ചി കതകടച്ച് എന്റെ അടുത്തിരുന്നു.. എന്നിട്ട് സ്നേഹത്തോടെ എന്റെ നെറ്റിയിൽ തടവിക്കൊണ്ട് എന്നോട് പറഞ്ഞു
"നീ ഇത്രേം മാർക്ക് വാങ്ങുമെന്ന് ഞാനൊരിക്കലും കരുതിയില്ല.. ഞാൻ ഒന്നും മിണ്ടിയില്ല.അവൾ തുടർന്നു..
"കുറെ നാളുകൾക്ക് ശേഷമാ നമ്മുടെ അമ്മയെ ഇത്രയും സന്തോഷത്തോടെ കാണുന്നത്.. "പാവം. വന്നപ്പോൾ എന്നോട് പറഞ്ഞു.. നമ്മുടെ
💬 Comments
View all comments