Chapter Title : ഞാൻ എന്ന കുടുംബം 4 [Shaji Pappan]
ശരിയാണ്. ഇതിലും വലിയ എന്ത് വിശേഷം. ഞാൻ കുളിച്ച് ഒരുങ്ങി അമ്പലത്തിൽ പോയി. പോകുന്ന വഴിയിൽ നാട്ടുകാർക്കെല്ലാം ചോദിക്കാൻ ഒരു ചോദ്യം മാത്രം.. "നീ എവിടെ ആയിരുന്നു..
എന്നാൽ ആ ചോദ്യത്തിൽ നിന്നെല്ലാം എനിക്ക് ഒരു കാര്യം മനസ്സിലായി ഞാൻ എന്തിനാണ് നാടുവിട്ടതെന്ന് ഇവർക്ക് ആർക്കും അറിയില്ല. അമ്മ അതൊന്നും ആരോടും പറഞ്ഞിട്ടില്ല. ഭാഗ്യം..!! അമ്മ എന്താണ് ഇവരോടൊക്കെ പറഞ്ഞതെന്ന് അറിയില്ല.
അമ്പലത്തിലെത്തി തൊഴുതു മടങ്ങി. 7 മണിയായപ്പോൾ വീട്ടിലെത്തി. രണ്ടുപേരും സീരിയലും കണ്ടു ഹാളിൽ ഉണ്ട്. അമ്മ കുളിച്ച് വേറെ സാരി ഉടുത്തിട്ടുണ്ട്. ഇലപ്പുള്ളിയുള്ള ഒരു മഞ്ഞ സാരി. ചേച്ചി രാവിലെ കുളിച്ചിട്ട് ഇട്ട അതെ വേഷം തന്നെയാണ്. ചുരിദാർ ടോപ്പ് ഷാൾ ഇല്ല. ഞാൻ അകത്തേക്ക് കയറി.
"എടാ.. മനു ആ മേശപ്പുറത്ത് ചായ ഇരിപ്പുണ്ട്.. എടുത്തു കുടിച്ചോ.. ഡൈനിങ് ടേബിൾ ഇരുന്ന ചായയും എടുത്ത് ഞാൻ മുറിയിലേക്ക് പോയി.
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കട്ടിലിരുന്നു.. എന്തേലും പഠിച്ചാലോ..?? എന്ത് പഠിക്കാൻ. ക്ലാസിൽ പോയിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നാലും വെറുതെ ഒരു ഫോർമാലിറ്റിക്ക് ടെക്സ്റ്റ് എടുത്ത് മറിച്ചു നോക്കിയിരുന്നു. ഒച്ച് ഇഴയുന്ന പോലെയാണ് സമയം പോകുന്നത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ ചോറ് എടുത്തു. കഴിച്ചിട്ട് റൂമിൽ വന്നു. അമ്മയും ചേച്ചിയും അടുക്കളയിൽ പാത്രങ്ങളൊക്കെ കഴുകുന്നു.
കണ്ണിലേക്ക് മെല്ലെ ഉറക്കം പിടിച്ചപ്പോൾ ചെറുതായൊന്ന് മയങ്ങി. ചേച്ചി വന്ന് തട്ടി വിളിച്ചു.
"ഉറങ്ങിയോ നീ.. കണ്ണും തിരുമ്മി ഞാൻ എണീറ്റു.
"അമ്മയ്ക്ക് നമ്മളോട് എന്തോ പറയണമെന്ന്. നീ അമ്മയുടെ റൂമിലോട്ട് വാ..
"എന്ത് പറയാൻ..
"അതെനിക്കറിയില്ല.. അമ്മയ്ക്കല്ലേ അറിയൂ..
"വേണ്ട ചേച്ചി.. എനിക്ക് അമ്മയുടെ മുഖത്ത് നോക്കാൻ തന്നെ വയ്യ..
"സാരമില്ല.. നീ വാ.. സംസാരിച്ചാൽ മാറാത്ത എന്താ ഉള്ളത്..??
"ഞാൻ കാരണം അമ്മ കുറെ വിഷമിച്ചു. അല്ലേ..
"അതെ..
"അമ്മ അന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു...
"തീ കൊണ്ടല്ലേ കളിച്ചത്.. അപ്പോൾ പൊള്ളും..
"ശരിയാ..
"നീ പോയെ പിന്നെ അമ്മ കരച്ചിലും പ്രാർത്ഥനയും ഒക്കെ ആയിരുന്നു.. അവര് ശരിക്കും ഒന്നും കഴിച്ചിട്ട് കൂടിയില്ല..
💬 Comments
View all comments