Chapter Title : ഞാൻ എന്ന കുടുംബം [Shaji Pappan]
ഞായറാഴ്ച അവധിയും. എനിക്കും ചേച്ചിക്കും തിങ്കൾ മുതൽ വെള്ളിവരെ ക്ലാസ്സുണ്ട്. ശനി ഞായർ അവധിയാണ് (ഇപ്പോൾ ശനിയാഴ്ച മാത്രം ചേച്ചി പി.എസ്.സി കോച്ചിങ്ങിനു പോകുന്നുണ്ട്). അതുകൊണ്ടുതന്നെ ഞങ്ങൾ എല്ലാവരുത്തും ഒത്തുകൂടുന്ന ഒരേ ഒരു ദിവസം ഞായറാഴ്ച ആയി മാറി. വല്ലപ്പോഴും ചിക്കനോ ബീഫോ ഒക്കെ വാങ്ങി ഞങ്ങൾ ആ ദിവസം കൂടുന്നു.
മുന്നേ പറഞ്ഞല്ലോ, അനു എന്നാണ് അവളെ വീട്ടിൽ വിളിക്കുന്നത്. ഞാൻ അനു ചേച്ചി എന്നും, ചേച്ചി എന്നും ചിലപ്പോൾ എടീ പോടീ എന്നുമൊക്കെ വിളിക്കും. ഇപ്പോൾ 25 വയസായി. 27 കഴിഞ്ഞേ ജാതകത്തിൽ കല്യാണം പറഞ്ഞിട്ടൊള്ളോ. ജോലി കിട്ടിയിട്ട് മതി എന്നാണ് ചേച്ചിടെ പക്ഷം. 'അമ്മ രാവിലെ ജോലിക്ക് പോയാൽ വീട്ടുജോലികൾ കുക്കിങ് ഉൾപ്പടെ കുറെയൊക്കെ അനുചേച്ചി ആണ്. പറയാതെ വയ്യ. പുള്ളിക്കാരി നല്ലൊന്നാന്തരം കുക്കിങ് ആണ്. യുട്യൂബ് ആണ് സംഭവം എങ്കിലും, ഉണ്ടാക്കുന്നത് ഒക്കെ പൊളിയാണ്.
പഠിത്തത്തിൽ ഞാനും അത്ര മോശം അല്ലാരുന്നു. പത്തിൽ ഫുൾ എ പ്ലസ് വാങ്ങി തന്നെയാണ് ഞാനും ജയിച്ചത്. അമ്മക്ക് വലിയ അഭിമാനം ആയിരുന്നു. എന്നാൽ എന്തുകൊണ്ടോ പ്ലസ് ടു കഴിഞ്ഞപ്പോൾ നല്ല പോലെ മാർക്ക് കുറഞ്ഞു. അമ്മ അന്ന് കുറെ തല്ലി.
ചേച്ചിയായിരുന്നു എൻറെ ട്യൂഷൻ ടീച്ചർ. അതുകൊണ്ടാണ് മാർക്ക് കുറഞ്ഞത് ഞാൻ ഇടയ്ക്ക് കളിയാക്കി പറയാറുണ്ട് എന്നാൽ ട്യൂഷൻ ഒന്നുമില്ലാതെയാണ് ചേച്ചി പ്ലസ്ടുവിന് ഫുൾ എ പ്ലസ് വാങ്ങിയത്. ചേച്ചിയുടെ പഠിത്തത്തിൽ എനിക്കിപ്പോഴും അൽഭുതവും കുശുമ്പും തോന്നാറുണ്ട്.
എല്ലാവരെയും പോലെ പ്ലസ് ടു കഴിഞ്ഞ് എൻജിനീയറിങ് പഠിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം. എന്നാൽ വീട്ടിലെ സാമ്പത്തിക
💬 Comments
View all comments