Chapter Title : ഞാൻ കീർത്തന 3 [ഭാഗ്യ]
എന്ന് വിളിച്ചുപറയാനും മറന്നുപോയി സോറി കിരൺ
എന്തിനാണ് സോറി , ഇതിനെല്ലാമാണോ സോറി പറയുന്നത്
ഞാൻ ഒന്നും അറിയാത്തപോലെ പോയി ഫ്രിഡ്ജിൽനിന്നും വെള്ളമെടുത്തുകുടിച്ചുകൊണ്ടു മുകളിലേക്ക് പോയി ... പോകുമ്പോൾ എൻ്റെ മനസ്സിൽ ഒരു ചിന്ത ഉദിച്ചു , ഞാനും കിച്ചുവും സംസാരിക്കുന്നതു വ്യകതമായി അറിയുന്നുവെങ്കിൽ കിച്ചു തന്നെയാണോ ഈ കിരൺ , ഞാൻ ഇതുവരെ കാണാത്തതിനാൽ പേരുമാറ്റി പറഞ്ഞതാണോ?
എനിക്കറിയാം കിച്ചുവിൻ്റെ നമ്പർ ഇപ്പോ ഞാൻ വിളിച്ചു നോക്കിയാൽ ഫോൺ കിരൺ എടുക്കുകയാണെങ്കിൽ കിച്ചുവും കിരണും ഒന്നാണ് ,അതല്ല ഒരു പക്ഷെ എടുത്തില്ലെങ്കിൽ എനിക്ക് വേണ്ടി ഉണ്ടാക്കിയ നമ്പറാണ് അത് നൈറ്റ് മാത്രമേ ഉപയോഗിക്കുന്നുണ്ടാകു അപ്പോഴും അത് കിരൺ അവനാണ് സാധ്യത കൂടുതലും . ഒരു പക്ഷെ ഇനി വേറെ ആരെങ്കിലും ആണെങ്കിൽ ഫോൺ എടുത്താൽ അതിലൂടെ മനസിലാക്കാം .പക്ഷെ അവൻ അറിഞ്ഞിട്ടാണോ ഈ വിവരങ്ങൾ പുറത്തുപോയിരിക്കുന്നത് അതുവരെ ഈ രഹസ്യം ഞാൻ അവനെ അറിയിക്കില്ല ഒരുപക്ഷെ അവൻ അറിയാതെ ഞാനും അവനുമായുള്ള ഫോൺ കാൾ ചോർത്തുന്നതാണെകിലോ ?
ഞാൻ രണ്ടും കൽപ്പിച്ചു ഫോൺ വിളിച്ചു ഫോൺ റിങ്ങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല ... രണ്ടാമത്തെവട്ടവും വിളിച്ചു ഞാൻ നോക്കുമ്പോൾ കിരണിന് ഫോൺ വന്നതിൻ്റെ ഒരു ലക്ഷണവും കാണുന്നില്ല ഒരു പക്ഷെ ഇനി ഇത് കിരൺ ആകാനാണ് സാധ്യത അല്ലെങ്കിൽ വേറെ ആരുമായിരുന്നെങ്കിൽ ഫോൺ എടുത്തേനേ , ചിന്തിരിക്കുമ്പോൾ അതാ എൻ്റെ ഫോൺ റിംഗ് ചെയ്യുന്നു ...
ഞാൻ കിരൺ ഇരിക്കുന്നിടത്തേക്ക് എത്തി നോക്കി കിരൺ അവിടെ നേരത്തെ ഇരുന്നപോലെതന്നെ അമ്മയോട് സംസാരിച്ചിരിക്കുന്നു
അതെ കിച്ചു ആണല്ലോ
💬 Comments
View all comments