Chapter Title : ഞാൻ കീർത്തന 3 [ഭാഗ്യ]
ഹായ് കിച്ചു
കീർത്തു നീ ഈ സമയത്തു വിളിക്കാറില്ലല്ലോ ... ഞാൻ കരുതി വേറെ ആരെങ്കിലും ആകുമോ എന്ന് അതിനാൽ മനഃപൂർവം എടുക്കാതിരുന്നതാണ് പക്ഷെ തിരിച്ചുവിളിക്കാതെ ഒരു സമാധാനം കിട്ടിയില്ല അതുകൊണ്ടു വിളിച്ചു നോക്കിയതാണ്
കിച്ചു നിൻ്റെ വീട്ടിൽ ലാൻഡ് ലൈൻ ഫോൺ ഉണ്ടോ ?
ഉണ്ടല്ലോ ?
ഒന്ന് വിളിക്കുമോ
അതിനെന്താ വിളിക്കാം
അവൻ വിളിച്ചു കിച്ചു എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് പക്ഷെ ഫോണിലൂടെ സംസാരിക്കാൻ എനിക്ക് പേടിയാ ഞാൻ ആദ്യം കരുതിയത് നിന്നോട് പറയേണ്ട എന്നാണ് പക്ഷെ നീ ചതിക്കില്ല എന്ന വിശ്വാസത്തിൽ ഞാൻ പറയുകയാണ് , എനിക്കറിയില്ല നമ്മുടെ സംസാരം നിൻ്റെ ഫോണിലൂടെയാണോ എൻ്റെ ഫോണിലൂടെയാണോ വേറെയൊരാൾ അറിയുന്നതെന്ന് എനിക്കറിയില്ല പക്ഷെ എനിക്ക് ഇങ്ങിനെ പറയാൻ പറ്റില്ല നേരിട്ട് പറയണം
ഞാൻ വരാം, നീ പറഞ്ഞാൽമതി ഇപ്പോൾ വരണോ ?
നീ എപ്പോൾ വന്നാൽ എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ പറ്റില്ല അമ്മയെല്ലാം ഉണ്ടല്ലോ , പുറത്തേക്ക് ഇറങ്ങാനും സമ്മതിക്കില്ല
കീർത്തു ഞാൻ രാത്രിയിൽ വന്നാലോ ...
നിനക്ക് വരാൻ പറ്റുമോ ?
ഞാൻ വരാം . നീ വരുന്ന കാര്യം ഒരിക്കലും നിൻ്റെ ഫോണിലൂടെ പറയാനോ വിളിക്കാനോ എന്തിനു വരുന്നതുവരെ എന്നെ വിളിക്കാനോ പാടില്ല . വീട് നിനക്കറിയാമോ ?
ആ മെയിൻ ജങ്ക്ഷൻ കഴിഞ്ഞുള്ള പോക്കറ്റ് റോഡല്ലേ
അതെ ആ തിരിവ് കഴിഞ്ഞു നീല പെയിന്റടിച്ച വീട്
രാത്രിയിൽ അത് കാണുമോ ?
തിരിവ് കഴിഞ്ഞാൽ ഞങ്ങളുടെ വീട് കുറച്ചു ഒറ്റപെട്ടതാണ് അതുകൊണ്ട് പെട്ടന്ന് അറിയാം ,
💬 Comments
View all comments