Chapter Title : ഞാൻ കീർത്തന 3 [ഭാഗ്യ]
വലിയ സന്തോഷം എനിക്കില്ല . പക്ഷെ എനിക്ക് പേടിയുണ്ടായിരുന്നു
എന്തിനാണ് പേടി
എൻ്റെ ബ്യൂട്ടി ക്യൂൻ എന്നെ കണ്ടാൽ എന്നോട് സംസാരിക്കുമോ എന്നുപോലും ഞാൻ പേടിച്ചിരുന്നു എൻ്റെ കിച്ചു നീ ശരീരത്തിൻറെ നിറത്തിനെയാണോ നീ പേടിക്കുന്നത് ... ഞാൻ എൻ്റെ മൊബൈലിൻ്റെ ലൈറ്റ് ഓണാക്കി ഞാൻ അവനു എതിരായി നിന്നു . ഞാൻ ഒരു കാര്യം പറയട്ടെ എനിക്ക് കിച്ചുവിന് ഈ നിറംതന്നെ ധാരാളമാണ് . എന്നിൽനിന്നും മാറി ഒളിച്ചുനിന്ന എൻ്റെ സുന്ദരകുട്ടന് എന്നുപറഞ്ഞു ഞാൻ ആ കവിളിൽ ഒരു മുത്തം നല്കിയപ്പോൾ കിച്ചു തരിച്ചു നിൽക്കുകയാണ്
കിച്ചു നിന്നോട് ഞാൻ വരാൻ പറഞ്ഞ കാര്യം എന്താണെന്ന് അറിയാമോ ?
ഇല്ല എന്താണ് കാര്യം
ഒരു കാര്യം ചോദിച്ചാൽ സത്യം മാത്രം പറയണം
നമ്മളുടെ ഈ റിലേഷൻ നീ മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ
ഇല്ല , ഒരിക്കലും ഇല്ല . ഞാൻ അങ്ങിനെ പറയുമെന്ന് കീർത്തുവിന് തോന്നുന്നുണ്ടോ ? തോന്നാത്തതുകാരണമാണ് കിച്ചുവിനെ ഞാൻ വിളിച്ചു വരുത്തിയത് ... പക്ഷെ നമ്മളുടെ എല്ലാം എന്തിന് ഫോണിലൂടെ പരസ്പരം പറഞ്ഞു കാണിക്കുന്ന വികൃതികൾപോലും ഒരാൾക്ക് അറിയാം
ആർക്ക് എങ്ങിനെ ?
എങ്ങിനെ എന്നതുതന്നെയാണ് കിച്ചു എനിക്കും അറിയാത്തത്
പെട്ടന്ന് ഞങ്ങളുടെ വീടിനു പിന് ഭാഗത്തായി ഒരു മൊബൈൽ വെളിച്ചം വരുന്നത് കാണുന്നുണ്ട് , കിച്ചുവാണ് അത് കണ്ടത് കീർത്തു വരുന്നുണ്ട് ...ഒരു പക്ഷെ ഞാൻ വന്നതറിഞ്ഞു ആരെങ്കിലും എന്നെ പിന്തുടർന്നാണോ ? വരുന്നത്
നീ അധോലോചിച്ചു പേടിക്കേണ്ട
എനിക്ക് എൻ്റെ കാര്യം ഇല്ല ... ആരും നിന്നെ ഒന്നും പറയരുത് അതുമതിയെനിക്ക്
💬 Comments
View all comments