0%

Chapter Title : ഞാന്‍ നമിത 4 [Kambi Chettan]

Author : Kambi Chettan Read All Parts 3.2K

ഹാളില്‍ എത്തി. അവിടെ അച്ഛന്‍ തലയ്ക്കും കൈ കൊടുത്ത് ഇരിപ്പുണ്ടായിരുന്നു. അച്ഛന്‍ എന്നെ തോളില്‍ തട്ടി സമാധാനിപ്പിച്ചു. “സാരമില്ല മോളേ, നിന്‍റെ അമ്മ ഒരു പഴഞ്ചനാണ്. ഈ അടുക്കള വിട്ടൊരു ലോകം നിന്‍റെ അമ്മ കണ്ടിട്ടില്ല. അവള്‍ക്ക് ഒന്നും അറിയേം ഇല്ല. അത് കൊണ്ടാ ഇങ്ങനെയൊക്കെ. മോള് പോയി ഡ്രസ്സ്‌ മാറിക്കോ. അമ്മയില്ലാത്തപ്പോള്‍ ഇടാം.”

അങ്ങനെ ഞാനും അമ്മയും കൂടി പിറന്നാള്‍ സദ്യ ഉണ്ടാക്കി. വലിയമ്മയും ഇളയ മോളും വന്നിരുന്നു സദ്യക്ക്. സദ്യയുണ്ട് കഴിഞ്ഞപ്പോള്‍ വൃത്തിയാക്കാന്‍ അച്ഛന്‍ സഹായിച്ചു. അടുക്കളയില്‍ പാത്രങ്ങള്‍ എടുത്ത് വയ്ക്കാനും അച്ഛന്‍ സഹായിച്ചു. ഇത് കണ്ട അമ്മയുടെ കണ്ണ് അത്ഭുതം കൊണ്ട് വിടര്‍ന്നു. “ഇതെന്ത് പറ്റി മനുഷ്യാ? ഇത്ര കൊല്ലമായിട്ടും ഇത് വരെയില്ലാത്ത ഒരു സ്നേഹം?” “എടീ എനിക്ക് പണ്ട് തൊട്ടേ നിന്നോട് സ്നേഹം മാത്രമേയുള്ളൂ. അത് നീ മനസിലാക്കിയില്ല എന്ന് മാത്രം. ഇന്നിപ്പോ നമ്മുടെ മോളുടെ പിറന്നാളായിട്ട് സ്വല്പം സ്പെഷ്യല്‍ ആയിക്കോട്ടെ എന്ന് കരുതി എന്ന് മാത്രം.” ഒരു കപ്പില്‍ പായസം എടുത്ത് അച്ഛന്‍ അമ്മയ്ക്ക് കൊടുത്തു, “ദാ ഇത് കൂടി ഒന്ന് കുടിച്ചേ.” അമ്മ നിഷേധിച്ചു, “എനിക്ക് വേണ്ട. ഞാന്‍ കഴിച്ചതാ.” അച്ഛന്‍ വിട്ടില്ല, “അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, ഇന്ന് സ്പെഷ്യല്‍ ആയിട്ട്. എന്നോട് സ്നേഹമുണ്ടെങ്കില്‍” അച്ഛന്‍ പായസ കപ്പ്‌ അമ്മയുടെ ചുണ്ടോടടുപ്പിച്ചു. അമ്മ അത് മൊത്തി കുടിച്ചു. ചുണ്ടില്‍ പറ്റിയ പായസം അച്ഛന്‍ വിരല്‍ കൊണ്ട് തുടച്ചെടുത്തു. അമ്മയുടെ കണ്ണുകള്‍ എന്തിനോ നിറഞ്ഞു.

“വാ, നമുക്ക് കിടക്കാം” അച്ഛന്‍ വിളിച്ചു. “വേണ്ട കുറെ പണിയുണ്ട്” അമ്മ പറഞ്ഞു. “ഒന്ന്

💬 Comments

View all comments