Chapter Title : ഞാന്‍ നമിത 7 [Kambi Chettan]
അവിടെ കുറേകാലം ജോലിയെടുത്തു. അവിടെ തുണി വില്‍ക്കാന്‍ വന്ന ഒരു മാര്‍വാടി ആ ചായക്കടയില്‍ കയറി. അവിടെ ഭക്ഷണം കഴിച്ചിരുന്ന ആള്‍ക്കാരുടെ കണക്കുകള്‍ കൃത്യമായി മനസ്സില്‍ കൂട്ടി മുതലാളിയോട് വിളിച്ച് പറയുന്ന എന്നെ അയാള്‍ ശ്രദ്ധിച്ചു. അയാള്‍ എന്നെ അയാളുടെ കൂടെ കൂട്ടി കൊണ്ട് പോയി. വയറ് നിറയെ നല്ല ഭക്ഷണം എന്നത് മാത്രമായിരുന്നു എന്‍റെ ഡിമാന്റ്. അയാള്‍ എനിക്ക് നല്ല ഭക്ഷണവും കൂലിയും താമസിക്കാന്‍ നല്ലൊരു മുറിയും തന്നു. അങ്ങനെ ജോലി നോക്കി കൊണ്ടിരിക്കെ അവിടത്തെ മുതലാളിയുടെ കണ്ണില്‍ ഞാന്‍ പെട്ടു. അയാള്‍ എനിക്ക് സൂപ്പര്‍വൈസര്‍ ജോലി തന്നു. പിന്നെ മാനേജരായി. എങ്ങനെയെങ്കിലും വയറ് നിറയ്ക്കാന്‍ വേണ്ടി എന്ത് ജോലിയും ചെയ്തിരുന്ന എനിക്കത് പിന്നെ ഒരു ശീലമായി. മറ്റൊന്നിലും ശ്രദ്ധിക്കാതെ ജോലിയില്‍ മാത്രം മുഴുകിയിരുന്ന ഞാന്‍ അയാളുടെ ബിസിനസ് വളരെ വിപുലമാക്കി കൊടുത്തിരുന്നു. എന്നെ മറ്റ് കമ്പനിക്കാര്‍ കൊത്തി കൊണ്ട് പോകാതിരിക്കാന്‍ അയാള്‍ അയാളുടെ മകളെ തന്നെ എനിക്ക് വിവാഹം ചെയ്ത് തന്നു. സത്യത്തില്‍ അതൊരു ചതിയായിരുന്നു. അവള്‍ക്ക് വേറെ ഒരു കാമുകന്‍ ഉണ്ടായിരുന്നു. അയാളില്‍ നിന്ന് അവള്‍ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ അയാള്‍ക്ക് വേറെയും ബന്ധങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞ അവള്‍ അത് അലസിപ്പിച്ചു. അങ്ങനെയുള്ള ഒന്നിനെയാണ് എനിക്ക് കെട്ടിച്ച് തന്നത്. ഞങ്ങള്‍ തമ്മില്‍ ഇരുപത്തിരണ്ട് വയസ്സിന്‍റെ വ്യത്യാസമുണ്ട്.”
“അവള്‍ക്ക് എന്നെ ഇഷ്ടമായിരുന്നില്ല. അവളുടെ സങ്കല്പങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു ഭര്‍ത്താവ് അല്ലായിരുന്നു ഞാന്‍. മാത്രമല്ല എനിക്ക് സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അറിയില്ലായിരുന്നു. സെക്സ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. അവളും ഞാനും ഒന്നിച്ചായിരുന്നു താമസം എങ്കിലും
💬 Comments
View all comments