0%

Chapter Title : ഞാന്‍ നമിത 7 [Kambi Chettan]

Author : Kambi Chettan Read All Parts 2.9K

രണ്ട് അപരിചിതരെ പോലെ ഞങ്ങള്‍ കഴിഞ്ഞു. അവിനാശ് എന്‍റെ മോനല്ല. അവന്‍ ആരുടെ മോനാണ് എന്നൊന്നും എനിക്കറിയില്ല. ഞാന്‍ അന്വേഷിച്ചുമില്ല. അത് എന്‍റെ തെറ്റാണ്. സ്വന്തം ഭാര്യയെ നോക്കാന്‍ അറിയില്ലെങ്കില്‍ പിന്നെ ഞാന്‍ എന്ത് ചെയ്യാനാണ്! ഞാന്‍ അവളേയും കുറ്റപ്പെടുത്തില്ല. പിന്നീട് ഞങ്ങളുടെ കമ്പനിയുടെ പരസ്യങ്ങള്‍ക്കായി വന്ന മോഡല്‍സ് പലരുമായി ഞാന്‍ ബന്ധം സ്ഥാപിച്ചു. സത്യത്തില്‍ അവര്‍ അവസരങ്ങള്‍ കിട്ടാന്‍ വേണ്ടി എന്‍റെ അടുത്ത് വന്ന് കയറുകയായിരുന്നു. അങ്ങനെയാണ് സെക്സ് എന്നാല്‍ എന്താണെന്ന് ഞാന്‍ അറിഞ്ഞത് തന്നെ. ആ പഠിച്ച പാഠങ്ങള്‍ ഞാന്‍ എന്‍റെ ഭാര്യയുടെ അടുത്ത് എടുത്തു. അവളെ ഞാന്‍ മനസ് തുറന്ന് സ്നേഹിച്ചു. പിന്നീട് ഒരിക്കല്‍ പൊട്ടികരഞ്ഞ് കൊണ്ട് അവള്‍ പറഞ്ഞു, നിങ്ങള്‍ക്കിത് എന്ത് കൊണ്ട് നേരത്തേ ആയിക്കൂടായിരുന്നു? എങ്കില്‍ ഞാന്‍ ഇങ്ങനെ ആകില്ലായിരുന്നു എന്ന്. എനിക്കും വിഷമമായി. എങ്കിലും ഞങ്ങള്‍ ഇപ്പോള്‍ പരസ്പരം സ്നേഹിക്കുന്നു. അവള്‍ക്ക് ഇപ്പോഴും വേറെ ആരൊക്കെയോ ആയി ബന്ധം ഉണ്ട്. ഞാന്‍ അത് അന്വേഷിക്കാന്‍ പോകാറില്ല.” അങ്കിളിന്‍റെ കഥ കേട്ട ഞാന്‍ സ്തബ്ധയായി കിടന്നു. പാവം അങ്കിള്‍.

“മോള്‍ പോരുന്നോ അങ്ങോട്ട്‌?” അങ്കിള്‍ ചോദിച്ചു. “എങ്ങോട്ട്?” ഞാന്‍ ചോദിച്ചു. “ബോംബേയിലേക്ക്. അല്ലെങ്കില്‍ ഗുജറാത്തിലേക്ക്. അതുമല്ലെങ്കില്‍ ഡല്‍ഹിയിലേക്ക്.” എല്ലായിടത്തും ഞങ്ങളുടെ ഓഫീസുകള്‍ ഉണ്ട്. താമസിക്കാന്‍ ഫ്ലാറ്റും ഉണ്ട്. എനിക്ക് നാളെ അച്ഛന് ബലിയിടണം. ഞാന്‍ മറ്റന്നാള്‍ തന്നെ തിരിച്ച് പോകും. അവിടെ കുറെ പണിയുണ്ട്. മോള്‍ക്ക് ഞാന്‍ ഫ്ലൈറ്റ് ടിക്കറ്റ്‌ എടുത്ത് അയച്ചു തരാം. ഇപ്പൊ നിനക്ക് ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ. പിന്നെന്താ?” എന്‍റെ മനസ്സില്‍ ആയിരമായിരം പൂത്തിരികള്‍ കത്തി

💬 Comments

View all comments