0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.3K

ഇനി ഒരു തവണ കൂടി ഇതുപോലുണ്ടായാൽ കൊല്ലും നിന്നെ ഞാൻ." "ശരി സമ്മതിച്ചിരിക്കുന്നു.. ഞാൻ ഹോസ്റ്റലിൽ ആണ്.. എല്ലാരും ഉറങ്ങുവാണ്, ഫോൺ വയ്ക്കട്ടെ." "ഹമ്.. വച്ചോ.." "ഡാ പട്ടി.. ഞാൻ ഫോൺ വയ്ക്കാൻ പോകയാണെന്ന്." പെട്ടെന്നാണ് അവൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലായത്. "പ്രിയ കൂട്ടുകാരിക്ക് എന്റെ ജന്മദിനാശംസകൾ." അത് കേട്ട് കഴിഞ്ഞതും അവൾ ഫോൺ കട്ട് ചെയ്തു. ഫോണിന്റെ ഡിസ്‌പ്ലേയിലേക്ക് നോക്കുമ്പോഴാണ് മായയുടെ ഒൻപത് മിസ് കാൾസ്. പെട്ടെന്ന് തന്നെ അവളെ തിരികെ വിളിച്ചു. എന്റെ വിളി കാത്തിരുന്നിട്ടെന്നവണ്ണം ആദ്യ ബെല്ലിൽ തന്നെ അവൾ കാൾ എടുത്തു. "മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ ചേട്ടാ." "താങ്ക്സ് ഡിയർ." അവൾ ഒന്ന് കനപ്പിച്ച് മൂളി. "എന്നതാടി ഒരു മൂളക്കം?" "ആരോടായിരുന്നു പാതിരാത്രി ഇരുന്നു സംസാരം?" ആ സ്വരത്തിൽ ഒരു നീരസം അവന് അനുഭവപ്പെട്ടു. "ദേവിക വിളിച്ചൂടി.അവളോട് സംസാരിക്കുകയായിരുന്നു." മായ പെട്ടെന്ന് നിശബ്ദത ആയി. "എന്താടി ഒന്നും മിണ്ടാത്തെ?" "ചേട്ടാ.." "എന്താടി?" "പഴയ കൂട്ടുകാരിയെ തിരികെ കിട്ടുമ്പോൾ എന്നെ മറക്കുമോ?" ആ സ്വരത്തിൽ ഒരു ഇടർച്ച അവന് അറിയാൻ കഴിഞ്ഞു. "എന്റെ മായ കുട്ടിയെ ഞാൻ അങ്ങനെ മറക്കുമോ?.. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി അല്ലെ നീ." ആ വാക്കുകൾ അവൾക്ക് തെല്ലൊരു ആശ്വാസം പകർന്നിരിക്കണം. സന്തോഷത്തോടു കൂടിയാണ് അവൾ കാൾ കട്ട് ചെയ്തത്. പിന്നീടുള്ള മിക്ക ദിവസങ്ങളിലും ദേവൂ എന്നെ ഫോൺ വിളിച്ച് തുടങ്ങി. എന്റെ വിശേഷങ്ങളും അവളുടെ കോളേജിലെ വിശേഷങ്ങളും ഞങ്ങൾ പങ്കുവച്ചു. മായയെ കുറിച്ചതും അഞ്ജലിയുടെ കാര്യത്തിൽ ഒരു പുരോഗതിയും ഇല്ലാത്തതും

💬 Comments

View all comments