Chapter Title : ഞാൻ [Ne-Na]
ഞാൻ അവളെ അറിയിച്ചു. അഞ്ജലിയോട് ഞാൻ എന്റെ ഇഷ്ട്ടം തുറന്ന് പറയണമെന്ന് ദേവൂ തീർത്ത് പറഞ്ഞു. അവസാനം അവൾ തന്ന ധൈര്യത്തിൽ ഞാൻ അഞ്ജലിയോട് തുറന്ന് പറയാൻ തന്നെ തീരുമാനിച്ചു. പ്രണയം ഒന്ന് തുറന്ന് പറയാൻ അഞ്ജലിയെ ഒറ്റക്ക് കിട്ടുക എന്നതായിരുന്നു ഏറ്റവും കഷ്ടപ്പാട്. പെണ്പിള്ളേരുടെ കൂട്ടത്തിൽ അല്ലാതെ അവളെ ഒറ്റക്ക് കാണാൻ തന്നെ ഭാഗ്യം ചെയ്യണം. അവസാനം അവളെ ഒറ്റക്ക് കിട്ടാനുള്ള വഴി പറഞ്ഞു തന്നതും ദേവു ആയിരുന്നു. മായയുടെ സഹായം തേടുക. അറ്റ കൈ എന്നുള്ള നിലക്ക് ഞാൻ ദേവുവിന്റെ ഉപദേശം സ്വീകരിച്ചു. ഞാൻ സഹായം തേടി ചെന്നപ്പോൾ ആദ്യം മായ നിരസിച്ചെങ്കിലും എന്റെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ അവൾ സമ്മതിച്ചു. അന്നൊരു ദിവസം ഉച്ചക്ക് ഞാൻ കോളേജിൽ ആളൊഴിഞ്ഞ ഒരു കോണിൽ നിൽക്കുമ്പോൾ മായ എന്തോ കള്ളം പറഞ്ഞ് അഞ്ജലിയെ എന്റരികിലേക്ക് കൂട്ടികൊണ്ട് വന്നു. "ചേച്ചി ഒന്നും വിചാരിക്കരുത്.. ചേട്ടന് എന്തോ ചേച്ചിയോട് ഒറ്റക്ക് സംസാരിക്കണമെന്ന്.. അതാ കള്ളം പറഞ്ഞ് ഞാൻ ഇവിടേക്ക് കൂട്ടികൊണ്ട് വന്നത്." അത്രയും പറഞ്ഞ് മായ പെട്ടെന്ന് തന്നെ അവിടെനിന്നും നടന്നു പോയി. എന്റെ മുന്നിൽ ഒറ്റക്ക് അകപെട്ടപ്പോൾ അവളുടെ നെറ്റിയിൽ വിയർപ്പ് കാര്യങ്ങൾ പൊടിഞ്ഞ് തുടങ്ങി. വിറയ്ക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു. "എന്താ പറയാനുള്ളത്?" ഉള്ളിൽ സംഭരിച്ച ധൈര്യത്തിന്റെ പുറത്ത് ഞാൻ പറഞ്ഞു. "എനിക്ക് അഞ്ജലിയെ ആദ്യം കണ്ട നാൾ മുതൽ ഇഷ്ട്ടമാണ്.. ഒരുപാട് നാളായി ഇത് പറയണമെന്ന് വിചാരിക്കുന്നു.. പക്ഷെ ഇപ്പോഴാ എനിക്ക് അതിനുള്ള ഒരു ധൈര്യം കിട്ടിയത്." "എനിക്ക് ഈ പ്രണയത്തിലൊന്നും ഒരു താല്പര്യവും
💬 Comments
View all comments