Chapter Title : ഞാൻ [Ne-Na]
ഇല്ല. നിനക്കെന്നെ ഇഷ്ടമാണെന്ന് പണ്ടേ തോന്നിയിരുന്നു, നീ ഇപ്പോൾ ഈ ഇഷ്ട്ടം എന്നോട് തുറന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ നമുക്ക് ഫ്രണ്ട്‌സ് ആയി തന്നെ മുന്നോട്ട് പോകാമായിരുന്നു. പക്ഷെ ഇനിയതിനു കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നോടിനി മിണ്ടാൻ വരരുത്." ഒറ്റ ശ്വാസത്തിലാണ് അവൾ അതത്രയും എന്നോട് പറഞ്ഞത്. അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് ചിന്തിക്കാനുള്ള സമയം പോലും നൽകാതെ അഞ്ജലി അവിടെ നിന്നും തിരികെ നടന്നു. അവൾ അവിടെ നിന്ന് പോയതും മായ ഓടി എന്റെ അടുത്തേക്ക് വന്നു. "എന്താ പറഞ്ഞെ ചേട്ടാ?" "അത് നടക്കില്ല.." എന്റെ സ്വരത്തിലെ നിരാശ മായ മനസിലാക്കി എന്ന് തോന്നുന്നു. "ഞാൻ ഒന്ന് ചേച്ചിയോട് സംസാരിക്കാം ചേട്ടാ." രണ്ട് വർഷം മനസ്സിൽ കൊണ്ട് നടന്ന പ്രണയമാണ് ഒരൊറ്റ നിമിഷം കൊണ്ട് അവൾ നിരസിച്ചത്. മനസ്സിൽ നിരാശയും ദേഷ്യവും എല്ലാം ഒരുമിച്ചു വന്നു. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ഇന്നും എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായിട്ടില്ല. ഒരൊറ്റ അടി ആയിരുന്നു മായയുടെ കവിളിൽ. "എനിക്ക് വേണ്ടി അവളോട് പോയി സംസാരിക്കാൻ നീ എന്റെ ആരാടി?" അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാൻ ക്ലാസ്സിലേക്ക് നടന്നു. മനസിലാകെ ഒരു ശൂന്യത.. എന്ത് ചെയ്യണമെന്നറിയില്ല. ക്ലാസ്സിൽ ചെന്നുടൻ ബാഗുമെടുത്ത് ബൈക്കിനടുത്തേക്ക് നടന്നു. ബൈക്കിനടുത്ത് എത്തുമ്പോൾ എന്നെക്കാളും മുന്നേ ബാഗുമായി മായ അവിടെ നിൽപ്പുണ്ട്. ആദ്യം തന്നെ എന്റെ ശ്രദ്ധ പതിഞ്ഞത് അവളുടെ കവിളിൽ ആണ്. വെളുത്ത് തുടുത്ത അവളുടെ കവിളിപോൾ ചുവന്ന് തിണർത്ത് കിടക്കുന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ ഒരക്ഷരം മിണ്ടാതെ തന്നെ പിന്നിൽ കയറി ഇരുന്നു.
💬 Comments
View all comments