Chapter Title : ഞാൻ [Ne-Na]
അവൾക്ക് എന്നോട് ചെറിയൊരു പ്രണയമുണ്ടോന്ന് എനിക്ക് തോന്നാറുണ്ട്.. അത് മനസ്സിനുള്ളിലെ ഒരു സംശയം ആയി ഇന്നും അവശേഷിക്കുന്നു. സത്യത്തിൽ ഞാൻ മായയോടുള്ള സൗഹൃദത്തേക്കാൾ ദേവികയോടുള്ള സൗഹൃദത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്.അത് ചിലപ്പോൾ ഞങ്ങളുടെ പ്രായം ഒന്നായതിന്റെയും ഞങ്ങളുടെ ചിന്തകൾ പലതും ഏകദേശം ഒന്നായതിനാലും ആയിരിക്കാം. ദേവിക എല്ലാ ദിവസവും വിളിക്കാറില്ല. പക്ഷെ വിളിക്കുന്ന ദിവസം മുഴുവൻ വിശേഷങ്ങൾ പറഞ്ഞ് തീർത്ത ശേഷമേ ഫോൺ വയ്ക്കാറുള്ളു. ഞങ്ങൾ തമ്മിലുള്ള സംഭാഷങ്ങൾക്ക് പലപ്പോഴും കൃത്യമായ അതിർവരമ്പുകൾ ഇല്ലായിരുന്നു. അതിനൊരുദാഹരണം… ഒരു ദിവസം ഞാൻ രണ്ടുമൂന്നു തവണ വിളിച്ചപ്പോഴും അവൾ ഫോൺ എടുത്തില്ലായിരുന്നു. കുറച്ച് കഴിഞ്ഞ് അവൾ ഇങ്ങോട്ട് തിരികെ വിളിച്ചപ്പോൾ ഞാൻ ഫോൺഎടുക്കാഞ്ഞതിന്റെ പേരിൽ വഴക്ക് പറഞ്ഞപ്പോൾ അവൾ പറഞ്ഞു. "ഡാ.. പിരിയഡ് ആയടാ, ഒട്ടും വയ്യാഞ്ഞത്കൊണ്ടാണ് ഫോൺ എടുക്കാഞ്ഞത്." സ്ത്രീകൾക്ക് പീരിയഡ് ആകാറുണ്ട് എന്നറിയാമെങ്കിലും ആ സമയത്തെ അവരുടെ അവസ്ഥയെ കുറിച്ച് എനിക്കറിയില്ലായിരുന്നു. ദേവു ആ സമയങ്ങളിൽ അവരിൽ ഉണ്ടാകുന്ന വേദനയും ഇറിറ്റേഷനും മാനസികാവസ്ഥയും എല്ലാം എനിക്ക് വിശദമായി പറഞ്ഞു തന്നു. അതിൽ പിന്നെ എല്ലാ മാസവും പിരിയഡിന്റെ അസ്വസ്ഥത തുടങ്ങുമ്പോൾ തന്നെ അവൾ എന്നോട് ആകാറായി എന്ന് പറയും. അതിൽ പിന്നെ ഞാൻ ആ സമയങ്ങളിൽ അവൾ എന്നോട് ദേഷ്യപ്പെട്ടാലും അവളോട് വളരെ സൗമ്യതയോടും സ്നേഹത്തോടും മാത്രമേ സംസാരിച്ചിരുന്നുള്ളു. അതുപോലെ തന്നെ ഒരു ദിവസം മുടിവെട്ടാനായി കടയിൽ പോയിരുന്നപ്പോൾ അവിടെ കിടന്ന വനിതാ എടുത്തു നോക്കി, അവിടേക്ക് എന്റെ കൂട്ടുകാർ കയറി വന്ന സമയം ബ്രായുടെ പരസ്യത്തിന്റെ പേജ് ആയിരുന്നു എന്റെ കൈയിൽ തുറന്നിരുന്നത്. അവന്മാർ അതും പറഞ്ഞ്
💬 Comments
View all comments