0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.3K

എന്നെ കളിയാക്കി. ഞാൻ ഈ കാര്യം ദേവുവിനോട് പറഞ്ഞപ്പോൾ അവൾ ഒരു ചിരിയോടെ എന്നോട് ചോദിച്ചു. "നീ എന്തിനാടാ ബ്രായുടെ പരസ്യമൊക്കെ നോക്കാൻ പോയത്?" പെട്ടെന്ന് വന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞു. "നിനക്കൊരെണ്ണം വാങ്ങാനായി നോക്കിയതാണ്." പറഞ്ഞ് കഴിഞ്ഞപ്പോഴാണ് പറഞ്ഞത് അബദ്ധമായി പോയല്ലോ എന്ന് തോന്നിയത്. എന്നാൽ എന്നെ ഞെട്ടിച്ച്കൊണ്ട് അവൾ പറഞ്ഞു. "എന്റെ സൈസ് മുപ്പത്തിരണ്ട് ആണ്, വാങ്ങി വെച്ചേക്ക്.. നാട്ടിൽ വരുമ്പോൾ തന്നാൽ മതി." ഇതായിരുന്നു എന്റെ ദേവു.. എനിക്ക് പേടി കൂടാതെ എന്തും അവളോട് സംസാരിക്കാം. ദേവിക ചെന്നൈയിൽ നിന്നും നാട്ടിലേക്ക് വരുമ്പോഴൊക്കെ ഞാൻ ആണ് അവളെ റെയിൽവേ സ്റ്റേഷനിൽ നിന്നും വീട്ടിൽ കൊണ്ടാക്കാറുള്ളത്. ഞാനും ദേവുവും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് അവളുടെ അമ്മക്ക് നന്നായി അറിയാം. അവൾ നാട്ടിൽ വന്ന് നിൽക്കുന്ന ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം അവൾ എന്നെ അവളുടെ വീട്ടിലേക്ക് വിളിക്കും.. അന്ന് ആഹാരം കഴിപ്പിച്ച ശേഷമേ അവളുടെ 'അമ്മ എന്നെ തിരികെ വിടാറുള്ളു. ട്രെയിൻ അരമണിക്കൂറോളം ലേറ്റ് ആയിരുന്നു. അല്ലെങ്കിൽ തന്നെ എത്ര ട്രെയിനുകൾ ഉണ്ട് കൃത്യ സമയത് എത്തുന്നത്. ഞാൻ റെയിൽവേ സ്റ്റേഷന് വെളിയിൽ ട്രെയിൻ വരുന്നതും കാത്ത് കാറിൽ ചാരി നിന്നു. എന്റരികിലായി നിന്നിരുന്ന ഒരാൾ സിഗരറ്റ് വലിക്കുന്നുണ്ട്. അതിന്റെ പുകയും സ്മെൽലും എന്നെ ചെറുതായി അസ്വസ്ഥനാക്കിയപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷന് അകത്തേക്ക് നടന്നു. ഞാൻ കോളേജിൽ ലാസ്റ്റ് ഇയർ പഠിക്കുന്ന സമയം സിഗരറ്റ് ചെറുതായി പരീക്ഷിച്ച് തുടങ്ങിയതായിരുന്നു. അതറിഞ്ഞുടൻ മായ ദേവികയെ വിളിച്ച് പറഞ്ഞുകൊടുത്തു. പിന്നെ അതിന്റെ പേരിൽ വഴക്ക് പിണക്കം മിണ്ടാതിരിക്കാൻ

💬 Comments

View all comments