Chapter Title : ഞാൻ [Ne-Na]
നിറഞ്ഞ് നിന്നിരുന്ന അമ്മയുടെ മുഖം വാടി ഇരിക്കുന്നു. ദേവികയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിക്കിടക്കുന്നു. ഒരുപാട് കരഞ്ഞിട്ടാണെന്ന് തോന്നുന്നു മുഖം വീർത്തിരിക്കുകയാണ്. "എന്താ 'അമ്മാ.. എന്താ ഇവിടെ ഉണ്ടായത്?" ഒറ്റ ശ്വാസത്തിലാണ് 'അമ്മ മറുപടി പറഞ്ഞത്. "അന്നൊരിക്കൽ കല്യാണ ആലോചനയുമായി വന്ന രാജീവ് ഇല്ലേ.. അവനുമായി ഇവൾ ഇഷ്ട്ടത്തിൽ ആണെന്ന്.. ഞാൻ കല്യാണം നടത്തി കൊടുക്കണമെന്ന്." ഞാൻ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത്. "മോനറിയാതെ ഇവൾ ഒന്നും ചെയ്യാറില്ല. ഇതും മോനറിഞ്ഞിട്ടാണോ?" "ഇല്ലമ്മാ.. എനിക്കൊന്നും അറിയില്ലായിരുന്നു." ഞാൻ അവളുടെ നേരെ തിരിഞ്ഞു. "ദേവു.. 'അമ്മ പറയുന്നത് സത്യമാണോ?" അവൾ മുഖം കുനിച്ച് നിന്ന് ഒന്ന് മൂളുക മാത്രം ചെയ്തു. അപ്പോൾ അവനോട് അടുത്തപ്പോൾ ആണ് ഇവൾ എന്നോട് അകന്നത്.. ഫോൺ വിളിക്കുമ്പോൾ സംസാരിക്കാതായത്. പക്ഷെ ഇതെങ്ങാനാണ് സംഭവിച്ചത്. അവൾ എന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. "രാജീവേട്ടൻ കുറച്ച് കഴിയുമ്പോൾ ഇവിടേക്ക് വരും.. നിങ്ങൾ ഏട്ടനോടൊന്ന് സംസാരിക്ക് ആദ്യം.. എന്നിട്ട് എല്ലാം തീരുമാനിക്കാം." ഞാൻ അമ്മയെ നോക്കി.. 'അമ്മ രാജീവ് വരുമെന്ന അർത്ഥത്തിൽ തലയാട്ടി. അവളുടെ പിടിവാശിക്ക് മുന്നിലാണ് അവനെ ഇങ്ങോട്ട് വരാൻ 'അമ്മ സമ്മതിച്ചത് എന്ന് എനിക്ക് മനസിലായി. "നീ ഒന്ന് രാജീവിനോട് സംസാരിക്ക്.. എന്നിട്ട് എന്താ മോന്റെ അഭിപ്രായം എന്ന് പറ." 'അമ്മ അത് പറഞ്ഞപ്പോഴാണ് ദേവികയുടെ കാര്യത്തിൽ അവർ എനിക്ക് എന്തുമാത്രം പ്രാധാന്യം നൽകുന്നു എന്ന് എനിക്ക് മനസിലായത്. ദേവികയുടെ ഒരു സുഹൃത്ത് മാത്രമായ എന്നോട് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിൽ അഭിപ്രായം ചോദിക്കുന്നു. "ഞാൻ ആദ്യം
💬 Comments
View all comments