Chapter Title : ഞാൻ [Ne-Na]
ഇവളോടൊന്ന് സംസാരിച്ചോട്ടമ്മ." ഞാൻ അവളെയും വിളിച്ച് വീടിനു പുറത്തേക്ക് നടന്നു. നിശബ്തതയെയും കൂട്ട് പിടിച്ച് ഞങ്ങൾ കുറച്ച് നേരം മുറ്റത്ത് ചുമ്മാ നടന്നു. അവൾ എന്റെ മുഖത്തേക്ക് നിവർന്ന് നോക്കുന്നുണ്ടായിരുന്നില്ല. മുഖമാകെ ക്ഷീണിച്ച് കറുത്ത് കരിവാളിച്ചത് പോലെ. "നീ രാവിലെ ഒന്നും കഴിച്ചില്ലേ?" അവൾ ഇല്ലെന്ന അർത്ഥത്തിൽ മൂളി. ഞാൻ അവളെ മുറ്റത്ത് പടിയിൽ മേൽ ഇരുത്തിയ ശേഷം അകത്തേക്ക് നടന്നു. അമ്മയുടെ കൈയിൽ നിന്നും ദോശയും ചമ്മന്തിയും ഒരു പ്ലേറ്റിൽ വാങ്ങിയാണ് ഞാൻ തിരിച്ച് വന്നത്. അവളുടെ അരികിലായി ഇരുന്ന് ഞാൻ പ്ലേറ്റ് അവളുടെ കൈയിൽ കൊടുത്തു. "കഴിക്ക്.." അവൾ ഒരക്ഷരം എതിർത്ത് പറയാതെ കഴിച്ച് തുടങ്ങി. "നിങ്ങൾ എങ്ങനാ പരിചയപ്പെട്ടത്?" "എനിക്ക് ഫേസ്ബുക്കിൽ ഒരു പെണ്ണിന്റെ പേരിൽ റിക്യുസ്റ് വന്ന്. ഞാൻ ചുമ്മാ ചാറ്റ് ചെയ്ത് തുടങ്ങിയതാ... കുറച്ചു നാൾ ചാറ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അത് രാജീവേട്ടനാണെന്ന് അറിയുന്നത്. എന്തുകൊണ്ടോ എനിക്ക് ചാറ്റിങ് നിർത്താൻ തോന്നിയില്ല. അറിയാതെ ഞങ്ങൾ അങ്ങ് അടുത്ത് പോയി." "നീ ഇതെന്താ എന്നോട് പറയാഞ്ഞത്?" "പറഞ്ഞ് കഴിഞ്ഞാൽ നീ ഈ ബന്ധത്തെ എതിർക്കുമെന്ന് തോന്നി." ഞാൻ നിശബ്തനായി ഇരുന്നു. "ഡാ.. എനിക്കറിയാം നീ എന്നോട് പറയാതെ ഒരു കാര്യവും ചെയ്യാറില്ലെന്ന്. എന്നിട്ടും ഞാൻ ഇത് നിന്നോട് പറയാതിരുന്നത് വലിയൊരു തെറ്റ് തന്നെയാണ്. വെറുമൊരു പരിചയത്തിന്റെ പേരിൽ തുടങ്ങിയ ചാറ്റിങ് ആണ്, അതിത്രത്തോളം എത്തുമെന്ന് ഞാൻ കരുതിയില്ല." എന്തൊക്കെയോ അവൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. പൂർണമായും ഒന്നും എന്റെ മനസ്സിൽ പതിയുന്നുണ്ടായിരുന്നില്ല. രാജീവ് ഒറ്റക്കാണ് വീട്ടിലേക്ക് വന്നത്, ഞങ്ങളെക്കാൾ മൂന്നു വയസിനു മൂത്തതാണ്,
💬 Comments
View all comments