Chapter Title : ഞാൻ [Ne-Na]
ആഴത്തിൽ പതിയുകയായിരുന്നു. ഞാനും ഒരു ഒതുങ്ങിയ പ്രകൃതക്കാരനായതിനാൽ ക്ലാസ്സിൽ ആരുമായും വലിയ ഒരു സൗഹൃദം സ്ഥാപിച്ചിരുന്നില്ല. പ്രതേകിച്ച് പെൺപിള്ളേരോട് മിണ്ടിട്ടുകൂടി ഇല്ലായിരുന്നു. എന്റെ നേർ വിപരീത സ്വഭാവം ആയിരുന്നു ദേവികക്ക്. ആൺപെൺ വ്യത്യാസം ഇല്ലാതെ എല്ലാപേർക്കും ഇടയിൽ അവളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്ലാസ്സിലെ ആൺപിള്ളേരുടെ ഒരു വാനരപ്പട അവൾക്കൊപ്പം എപ്പോഴും ഉണ്ട്. ഞാൻ സംസാരിക്കാൻ അധികം താല്പര്യം കാണിക്കാഞ്ഞതിനാലാണെന്ന് തോന്നുന്നു എന്നോട് ഇതുവരെ മിണ്ടാൻ വന്നിട്ടില്ല. ദേവിക ആളത്ര ശരിയല്ല ചില ആൺപിള്ളേരുമായി അവൾക്ക് വേണ്ടാത്ത ബന്ധമുണ്ടെന്ന് ക്ലാസ്സിൽ ഒരു രഹസ്യ സംസാരം ഉണ്ട്. ഏത് സമയവും ആൺപിള്ളേർക്കൊപ്പം കളിച്ച് ചിരിച്ച് നടക്കുന്ന അവളെ കാണുമ്പോൾ എനിക്കും അതിൽ എന്തോ സത്യമുള്ളതായി തോന്നാതിരുന്നിട്ടില്ല. ഒരു ദിവസം ക്ലാസ് ഇല്ലാത്ത സമയം ഡെസ്കിൽ തലവച്ച് ചരിഞ്ഞ് കിടന്ന് അഞ്ജലിയെ നോക്കി ഇരിക്കുമ്പോഴാണ് തൊട്ടു പിന്നിൽ നിന്നും ഒരു ശബ്‌ദം. "എന്താ ഇവിടെ പരിപാടി." ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ തൊട്ട് പിന്നിൽ നിൽക്കുന്നു ദേവിക. പെട്ടെന്നുള്ള ഞെട്ടൽ മറച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു. "എന്ത് പരിപാടി?" ദേവികയുടെ മുഖത്ത് ഒരു കുസൃതി പരന്നിരുന്നു. എന്റെ അരികിലായി അവൾ ഇരുന്നു. "ഞാൻ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നുണ്ട് ഈ ഒളിഞ്ഞു നോട്ടവും എത്തി നോട്ടവുമൊക്കെ." സ്വതവേ പെണ്പിള്ളേരുമായി അകലം പാലിച്ചിരുന്ന എന്റെ ഒരു കള്ളത്തരം ഒരു പെണ്ണുതന്നെ കണ്ടുപിടിച്ചതിന്റെ ജാള്യത എന്റെ മുഖത്ത് അപ്പോഴേക്കും പരന്നിരുന്നു. മാത്രമല്ല വായാടിയായ ദേവിക അത് ക്ലാസ്സുമൊത്തം പരത്തുമോ എന്നൊരു ഭയവും എന്റെ ഉള്ളിൽ നിറഞ്ഞു. അത് മനസിലാക്കിയിട്ടെന്നവണ്ണം അവൾ പറഞ്ഞു. "പേടിക്കണ്ടാ.. ഞാൻ ആരോടും
💬 Comments
View all comments