Chapter Title : ഞാൻ [Ne-Na]
പറയില്ല, ഒരുകണക്കിന് നോക്കിയാൽ അവളെപ്പോലൊരു പഞ്ചപാവത്തിന് നീ തന്നാ ചേരുക." അവളുടെ വാക്കുകൾ തെല്ലൊരു ആശ്വാസം എനിക്ക് പകർന്നു. അവിടെ നിന്നും എഴുന്നേറ്റ് പോകുന്നതിനിടയിൽ ഒരു ചിരിയോടെ ഇത്രകൂടി അവൾ കൂട്ടിച്ചേർത്തു. "അവളെയും നോക്കി വെള്ളമൂറി ഇരുന്നാൽ ഒന്നും നടക്കില്ല.. പോയി അങ്ങോട്ട് മുട്ടാൻ നോക്കടാ." ദേവിക അവിടെ നിന്നും നടന്ന് നീങ്ങുമ്പോൾ ഞാൻ അവളെ ശ്രദ്ധിച്ചു. അഞ്ജലിയുടെ അത്ര വെളുപ്പില്ലെങ്കിലും വെളുത്ത നിറം തന്നെയായിരുന്നു അവൾക്കും, അതികം നീളം ഇല്ലാത്ത തോളിനു താഴെയായി കിടക്കുന്ന മുടി. അതികം വണ്ണമില്ലാത്ത ശരീര പ്രകൃതം..ആൺപിള്ളേർ പിറകെ നടക്കത്തക്ക സൗന്ദര്യം ഉള്ള ഒരു പെണ്ണ് തന്നെന്ന് പറയാം. അന്ന് ഞങ്ങൾ ആദ്യമായി സംസാരിച്ചതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ അവൾ എന്നെ കാണുമ്പോൾ ചിരിക്കും തിരിച്ച് ഞാനും. അവളുടെ വാക്കും കേട്ട് ഞാൻ അഞ്ജലിയോട് സംസാരിക്കാനൊന്നും പോയില്ല. അഞ്ജലിയെ അവളറിയാതെ രഹസ്യമായി ഒളിഞ്ഞ് നോക്കി സൗന്ദര്യം ആസ്വദിച്ച് ദിവസങ്ങൾ കടന്ന് പോകുന്നതിനിടയിലാണ് ഞാനും ദേവികയും ഒരു കാര്യം മനസിലാക്കിയത്. അന്നൊരു ദിവസം രാവിലെ നേരത്തെ എത്തിയതിനാൽ ക്ലാസ്സിൽ ഇരുന്നു പുറത്തേക്ക് വായി നോക്കി ഇരിക്കുമ്പോഴാണ് ദേവിക ക്ലാസ്സിലേക്ക് ബാഗും തൂക്കി കടന്ന് വരുന്നത് ശ്രദ്ധിച്ചത്. ഇന്ന് നെറ്റിയിലവൾ പതിവില്ലാതെ ചന്ദനം തൊട്ടിട്ടുണ്ട്. അത് കൊണ്ടാണോ എന്തോ അവൾക്ക് കുറച്ച് സൗന്ദര്യം കൂടിയത് പോലെ എനിക്ക് തോന്നി. എന്നെ മറികടന്ന് പോയ ദേവിക ബാഗ് കൊണ്ട് വച്ച ശേഷം എന്റെ അരികിലേക്ക് വന്ന് ചോക്ലേറ്റ് നീട്ടി. ഞാൻ തെല്ലൊരു അത്ഭുതത്തോടെ ചോക്ലേറ്റ് വാങ്ങിക്കൊണ്ട് ചോദിച്ചു. "എന്താ ഇപ്പോൾ ചോക്ലേറ്റ് തരാൻ?' "ഇന്നെന്റെ ബെർത്ത്ഡേ
💬 Comments
View all comments