0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 412

സുഹൃത്തിനെ സ്നേഹിക്കാം, സഹായിക്കാം.. പക്ഷെ അവരുടെ വ്യക്തി സ്വാതന്ത്രത്തിൽ കയറി ഇടപെടാൻ ശ്രമിക്കാതിരിക്കുക." അത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി. ദേവു എന്നും എന്റെ സുഹൃത്തായിരിക്കും ഒരാപത്ത് വന്നാൽ കൂടെ നിൽക്കുകയും ചെയ്യും.. പക്ഷെ അവളുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് ദേവിക എന്നെ ഫോൺ വിളിക്കുന്നത്. അന്ന് അങ്ങനെ സംസാരിച്ചതിന് അവൾ ക്ഷമയൊക്കെ പറഞ്ഞു. ഞാൻ തിരിച്ചും.. പക്ഷെ എനിക്ക് മനസ് തുറന്ന് അവളോട് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അത് മനസിലാക്കിയിട്ടെന്നവണ്ണം അന്ന് ഫോൺ വയ്ക്കുന്നതിന് തൊട്ട് മുൻപായി അവൾ പറഞ്ഞു. "നീയൊരു കാര്യം മനസിലാക്കണം.. ഈ കണ്ടവരുടെ പേരിൽ നമ്മൾ അടി കൂടി, അവർ എന്റെ ജീവിതത്തിൽ കടന്ന് വന്ന ചില കഥാപാത്രങ്ങൾ മാത്രമാണ്.. പക്ഷെ എനിക്കൊരു പ്രശ്നം വന്നാൽ സങ്കടം വന്നാൽ സന്തോഷം വന്നാൽ അത് ആരോടെങ്കിലും ഒന്ന് പങ്കുവയ്ക്കണമെന്ന് തോന്നിയാൽ നീ ഈ പറഞ്ഞവരുടെയോ എന്റെ അമ്മയുടേയോ പോലും മുഖമല്ല എന്റെ മനസ്സിൽ ആദ്യം വരുന്നത്.. നിന്റെ മുഖം മാത്രമായിരിക്കും അപ്പോൾ എന്റെ മനസിലുണ്ടാകുക." . . അവൾ ഫോൺ വച്ച് കഴിഞ്ഞപ്പോൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ എന്റെ കവിളിലേക്ക് ഒഴുകിയിരുന്നു. ഏകദേശം ഒരാഴ്ചയോളം കഴിഞ്ഞ് ഒരു ഞായറാഴ്ച രാവിലെ വരാന്തയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്. എടുത്തു നോക്കുമ്പോൾ ദേവികയാണ്. സാധാരണ രാവിലെ അവളുടെ ഫോൺവിളി പതിവില്ലാത്തതാണ്. ഞങ്ങൾക്ക് ഇടയിൽ രൂപം കൊണ്ടിരുന്ന മഞ്ഞ് മതിൽ ഈ ഒരാഴ്ചക്കുള്ളിൽ ഉരുകി തുടങ്ങിയിരുന്നു. ഞാൻ ഫോൺ എടുത്തു രണ്ട് മൂന്നു തവണ ഹലോ പറഞ്ഞിട്ടും അങ്ങേ തലക്കൽ നിശബ്തത മാത്രം. "ദേവു നീ എന്താ ഒന്നും മിണ്ടാത്തത്?" കുറച്ച് നേരം കൂടി നിശബ്തത തുടർന്ന ശേഷം മറുപടി വന്നു. "ഞാൻ ദേവിക അല്ല.. മഞ്ജു ആണ്.." ചെന്നൈയിൽ വച്ച് പരിചയപ്പെട്ട മഞ്ജുവിനെ എനിക്ക് ഓർമ വന്ന്. "അഹ്, എന്താ മഞ്ജു." "ദേവിക ഇന്നലെ രാത്രി സൂയിസൈഡ് ചെയ്യാനായി കൈയിലെ ഞരമ്പ് മുറിച്ചു." എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി..

💬 Comments

View all comments