0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 413

എന്തിനാ അവൾ ഇപ്പോൾ അങ്ങനെ ചെയ്തത്. "അവൾക്കിപ്പോൾ എങ്ങനുണ്ട്." "പേടിക്കണ്ട.. വലിയ കുഴപ്പം ഒന്നും ഇല്ല., ഇപ്പോൾ ഹോപിറ്റലിൽ നിന്നും റൂമിൽ വന്നു." "എന്തിനാ അവൾ അങ്ങനെ ചെയ്തത്?" "അറിയില്ല.. ഞങ്ങൾ എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല." "ദേവുവിന്റെ കൈയിൽ ഫോൺ കൊടുത്തേ.." കുറച്ച് നേരത്തെ നിശബ്ദ്ധതക്ക് ശേഷം അവളുടെ ശബ്‌ദം എന്റെ കാതിലെത്തി. "ഹലോ.." "നീ എന്തിനാ ദേവു ഇങ്ങനെ ചെയ്തേ?" അവൾ ദയനീയമായി പറഞ്ഞു. "എന്നോട് ഇപ്പോൾ ഒന്നും ചോദിക്കല്ലേ നീ." എനിക്ക് പിന്നെന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. "ഞാൻ ഇന്ന് ചെന്നൈയിലേക്ക് ബസ് കയറും." അവൾ പെട്ടെന്ന് തന്നെ പറഞ്ഞു. "വേണ്ട.. നീ ഇങ്ങോട്ട് വരണ്ട." "എനിക്ക് നിന്നെ കാണണം ദേവു." "ഞാൻ ഇന്ന് തന്നെ ഓഫീസിൽ നാട്ടിലേക്കുള്ള ട്രാൻസ്ഫെറിനുള്ള അപേക്ഷ കൊടുത്തിട്ട് ഒരു മാസത്തെ ലീവ് എടുത്ത് നാട്ടിലേക്ക് വരുകയാണ്. ട്രാൻസ്ഫർ ശരിയായില്ലെങ്കിൽ ഞാൻ ഇനി തിരികെ ചെന്നൈയിലേക്ക് ഇല്ല.. ജോലി വേണ്ടെന്ന് വയ്ക്കും." അവൾക്ക് ചെന്നൈയിൽ നില്ക്കാൻ പറ്റാത്ത തരത്തിൽ മനസിനെ വേദനിപ്പിക്കുന്ന എന്തോ ഉണ്ടായെന്ന് എനിക്ക് മനസിലായി. "നീ നാട്ടിലേക്ക് ആദ്യം വാ.. ബാക്കിയൊക്കെ നമുക്ക് പിന്നെ ചിന്തിക്കാം." . . റെയിൽവേ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് കാർ ഓടിക്കുന്നതിനിടയിൽ ഞാൻ ദേവുവിനെ ശ്രദ്ധിച്ചു. ചീകി ഒതുക്കാതെ പാറി പറക്കുന്ന മുടി..കരഞ്ഞ് വീർത്ത മുഖം.. അലക്ഷ്യമായി ധരിച്ചിരിക്കുന്ന വസ്ത്രം. ആകെ കോലം കേട്ടിരിക്കുന്നു അവൾ. ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കി ഇരിക്കയാണ് ദേവു. എന്റെ ശ്രദ്ധ അവളുടെ ഇടത് കൈയിലെ മുറുവിലെ കെട്ടിലായി. ഞാൻ എന്റെ ഇടതു കൈ കൊണ്ട് അതിലേക്കൊന്നു തൊട്ടു. ദേവു പെട്ടെന്ന് എന്തോ ചിന്തയിൽ നിന്നും ഉണർന്ന് ഞെട്ടി എന്നെ നോക്കി. "എന്തിനാ ദേവു നീ ഇങ്ങനെ ചെയ്തേ?" പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. "നീ പറഞ്ഞതായിരുന്നു ശരി, ബിജുവിനെ മനസ്സിലാക്കുന്നതിൽ ഞാൻ പരാജയപെട്ടു." ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. "ഞാൻ അവനെ ഒരുപാട് വിശ്വസിച്ചിരുന്നു. അവനിൽ നിന്നും ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു അനുഭവം ഉണ്ടായപ്പോൾ ഞാൻ തകർന്നു പോയി. ആദ്യം രാജീവ് ഇപ്പോൾ

💬 Comments

View all comments