0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.4K

എതിർപ്പൊന്നും ഉണ്ടായില്ല. അമ്മാവനും അച്ഛനും എന്നോട് സംസാരിച്ചപ്പോൾ ദേവിക എന്നോട് പറഞ്ഞപോലെ തന്നെ രണ്ട് വർഷത്തെ സാവകാശം ഞാൻ ചോദിച്ചു. അവർക്കും അത് സമ്മതമായിരുന്നു. പിന്നെ ഞാൻ ചിന്തിച്ചത് ദേവിക പറഞ്ഞത് പോലെ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നതിനെ കുറിച്ചായിരുന്നു. വീട്ടുകാരും കൂട്ടുകാരുമായൊക്കെ ഉള്ള ചർച്ചക്കൊടുവിൽ അവസാനം ഞാൻ ഒരു എവെന്റ്റ് മാനേജ്‌മന്റ് തുടങ്ങാൻ തീരുമാനിച്ചു. സാമ്പത്തികമായി അച്ഛൻ കുറച്ച് സഹായിച്ചപ്പോൾ എനിക്ക് പെട്ടെന്ന് തന്നെ അത് തുടങ്ങുവാനും കഴിഞ്ഞു. ഇപ്പോൾ തരക്കേടില്ലാത്ത രീതിയിൽ ബിസിനസ് മുന്നോട്ട് പോകുന്നുണ്ട്. ഡിവോഴ്‌സിന് ശേഷം ദേവു ചെന്നൈയിലേക്ക് തിരികെ പോയിട്ട് ഇപ്പോൾ അഞ്ചു മാസത്തോളം ആകുന്നു. എല്ലാ ദിവസവും അവൾ വിളിക്കും. ഡിവോഴ്സ് ആയി നിൽക്കുന്ന പെണ്ണാണെന്ന് അറിഞ്ഞ് അത് മുതലെടുക്കാമെന്ന് വിചാരിച്ച് കൂടെ വർക്ക് ചെയ്യുന്ന ചില ഞരമ്പന്മാർ അവളോട് അടുത്ത് കൂടിയിരുന്നു. എന്നാൽ അവൾ അവന്മാരെയൊക്കെ അതിന്റെതായ രീതിയിൽ ഒഴുവാക്കി വിടുകയും ചെയ്തിരുന്നു. അതിനെകുറിച്ചെല്ലാം അവൾ അപ്പപ്പോൾ വിളിച്ച് എന്നോട് പറയും. ദേവികയുടെ അമ്മയെ കാണാൻ ഞാൻ മിക്കപ്പോഴും പോകാറുണ്ട്. ദേവുവിനെ കുറിച്ച് അമ്മക്കെപ്പോഴും ആധിയാണ്.. അത് എന്നോട് പറയാറും ഉണ്ട്. ദേവു ഒരു പിടിവാശിക്കാരി ആയതിനാൽ അവളെ നിർബന്ധിച്ച് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അമ്മയ്ക്കും അറിയാം. 'അമ്മ ഇടക്കൊക്കെ എന്നോട് പറയാറുണ്ട്.. മറ്റുള്ളവരുടെ വാക്ക് കേട്ട് ദേവു എന്തെങ്കിലും അനുസരിക്കാറുണ്ടെങ്കിൽ അത് മോൻ പറയുന്നത് മാത്രമാണെന്ന്. അതുപോലെ തന്നെ ദേവുവും എന്നോട് പറയാറുണ്ട്. ചില ദിവസങ്ങളിൽ രാത്രി പതിനൊന്നു മണിയൊക്കെ കഴിയുമ്പോൾ 'അമ്മ വിളിക്കുമ്പോൾ എന്റെ ഫോൺ ബിസി എന്നെങ്കിലും നിന്നോടാണ് സംസാരിച്ചതെന്ന് പറഞ്ഞാൽ 'അമ്മ

💬 Comments

View all comments