0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.4K

വഴക്കൊന്നും പറയാറില്ലെന്ന്. ഏത് സമയത് വേണമെങ്കിലും നിന്നോട് സംസാരിക്കാനുള്ള സ്വാതന്ത്രം 'അമ്മ നൽകിയിട്ടുണ്ടെന്ന്. ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യവും അത് തന്നെയായിരുന്നു. അവളുടെ 'അമ്മ ഒരിക്കൽ പോലും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തെ തെറ്റായ രീതിയിൽ കണ്ടിരുന്നില്ല. മായ ഇടക്കൊക്കെ എന്നോട് പരാതി പറയാറുണ്ടായിരുന്നു.. അവളോട് സംസാരിക്കുന്നതിനേക്കാളേറെ ഞാൻ ദേവുവിനോടാണ് സംസാരിക്കുന്നതെന്ന്. പക്ഷെ ഒരിക്കൽ പോലും എന്റെ മായ എന്നോട് പറഞ്ഞിട്ടില്ല ദേവുവിനെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യരുതെന്ന്. ഡിവോഴ്‌സിന് ശേഷം ചെന്നൈയിലേക്ക് പോയ സമയങ്ങളിൽ ദേവു വിളിക്കുമ്പോൾ അവളുടെ സ്വരങ്ങളിൽ സങ്കടം മാത്രമായിരുന്നു നിഴലിച്ചിരുന്നത്. എന്നാൽ ഈ ഇടയായി അവൾ കുറച്ച് സന്തോഷവതി ആണ്. കാരണം വിശ്വസിക്കാവുന്ന ഒരു നാല് കൂട്ടുകാരെ അവൾക്ക് കിട്ടിയിട്ടുണ്ട്. രണ്ട് ആണുങ്ങളും രണ്ട് പെൺപിള്ളേരും. അവരിൽ ബിജു എന്ന പേര് ഞാൻ കൂടുതൽ ശ്രദ്ധിച്ചു. കാരണം ഈ ഇടയായി അവൾ ഫോൺ വിളിക്കുമ്പോഴെല്ലാം ആ പേര് ഒരുപാട് കടന്ന് വരാറുണ്ട്. ഓഫീസിൽ അവളെ വളരെയേറെ സഹായിക്കാറുണ്ടെന്നാണ് പറഞ്ഞിരുന്നത്. കൂടുതൽ തിരക്കിയപ്പോൾ കല്യാണം കഴിഞ്ഞു.. ഒരു കൊച്ചും ഉണ്ട്, ഭാര്യയും കൊച്ചും നാട്ടിലാണെന്നും അറിഞ്ഞു. അങ്ങനെ ഇരിക്കെ ഒരു ദിവസമാണ് എനിക്ക് ചെന്നൈയിലേക്ക് പോകേണ്ട ഒരു ആവിശ്യം വന്നത്. അപ്പോൾ തന്നെ ഞാൻ ദേവുവിനെയും കാണാൻ പോകുന്ന കാര്യം ഉറപ്പിച്ചു. അതിനാൽ തന്നെ ചെന്നൈയിലെ എന്റെ കാര്യങ്ങളെല്ലാം ശനിയാഴ്ചതന്നെ ഒതുക്കി ഞായറാഴ്ച ഫ്രീ ആകുന്ന രീതിയിൽ യാത്ര പുറപ്പെട്ടു. എന്റെ പ്ലാനിംഗ് പോലെ തന്നെ ശനിയാഴ്ച തന്നെ എന്റെ കാര്യങ്ങൾ ഒതുക്കി തീർക്കാനായി. ഞായറാഴ്ച പാർക്കിൽ വച്ചു കാണാം എന്നായിരുന്നു ഞാൻ ദേവുവിനോട് പറഞ്ഞിരുന്നത്.

💬 Comments

View all comments