0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.4K

തൊട്ടിരിക്കുകയാണെന്ന് പോലും ഞാൻ അറിയാറില്ല. പക്ഷെ അവൻ അന്നെന്റെ ശരീരത്ത് തൊട്ടപ്പോൾ.." അവളുടെ തൊണ്ട ഇടറി തുടങ്ങിയത് ഞാൻ അറിഞ്ഞു. അവളുടെ കവിളിൽ തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. "അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ.. അതൊക്കെ മറന്ന് കളഞ്ഞേക്ക്.. നമുക്കിപ്പോൾ നിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാം." "എന്റെ കല്യാണ കാര്യം എടുത്തിടാനാണോ നിന്റെ ഭാവം?" "പിന്നല്ലാതെ എന്താ നിന്റെ ഭാവി പരിപാടി?" "ഞാനെന്റെ പഴയ സ്വപ്നം ഒന്ന് പൊടി തട്ടി എടുത്തിട്ടുണ്ട്.. കുറച്ച് പൈസ സമ്പാദിക്കണം, എന്നിട്ട് യാത്ര തുടങ്ങണം." ഒരു ചിരിയോടെ ഞാൻ ചോദിച്ചു. "എന്നെയും കൂടെ കൂട്ടുമോ യാത്രയിൽ?" "നീയില്ലാതെ എനിക്കെന്ത് യാത്ര.. പക്ഷെ മായ നിന്നെ വിടുമോ എന്നാണ് സംശയം." ഞങ്ങൾക്കിടയിൽ ഒരു ചിരി പടർന്നു. . . എന്തോ ഭാഗ്യം പോലെ ദേവുവിന് കേരളത്തിലെ തന്നെ ഒരു ഓഫീസിലേക്ക് സ്ഥലമാറ്റം കിട്ടി. വീട്ടിൽ നിന്നും കുറച്ച് ദൂരെ ആയിരുന്നു ഓഫീസ്. അതുകൊണ്ട് ദിവസേന പോയി വരക്കം നടക്കില്ല. ഒരത്ഭുതമെന്തെന്നാൽ അതേ ഓഫീസിൽ തന്നെ ആയിരുന്നു അഞ്ജലിയും ജോലി ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ അഞ്ജലി അവളുടെ ഹോസ്റ്റലിൽ തന്നെ ദേവുവിനും റൂം റെഡിയാക്കി. റൂമിൽ അഞ്ജലിയെ കൂടാതെ ഒരു പെണ്ണും കൂടി ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസം ദേവു വീട്ടിൽ വന്ന് പോകും. എനിക്കിപ്പോൾ നല്ല രീതിയിൽ വർക്ക് കിട്ടുന്നുണ്ട്, അതുകൊണ്ട് തന്നെ സഹായത്തിനായി രണ്ട് കൂട്ടുകാരെയും കൂടെ കൂട്ടി. ഇപ്പോൾ കാര്യങ്ങൾ എല്ലാം അവന്മാർ ഓടി നടന്ന് ചെയ്യും, കൈയിൽ നല്ല പൈസയും കിട്ടുന്നുണ്ട്. കാര്യങ്ങൾ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ്

💬 Comments

View all comments